പരാതിക്ക് പിന്നില്‍ ജലീലും പോലീസും; നിര്‍ണായക നീക്കവുമായി സ്വപ്‌ന സുരേഷ് കോടതിയില്‍
കൊച്ചി: കെടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്. ആവസ്യം അറിയിച്ച് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചു.
കെടി ജലീലും പോലീസും ചേര്‍ന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസ് എന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ജലീല്‍ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയതിലുള്ള വിരോധമാണ് കേസിന് പിന്നിലെന്നും സ്വപ്ന ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയും രഹസ്യമൊഴിയിലെ വസ്തുത പുറത്ത് വരുന്നത് തടയുകയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നിലെ ലക്ഷ്യമെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.

പോലീസും ഗൂഢാലോചനയുടെ ഭാഗമായെന്ന് സ്വപ്‌ന പറയുന്നു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും സ്വപ്‌ന പറയുന്നു. പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കെ.ടി.ജലീല്‍ നളിനി നെറ്റോ, എം.ശിവശങ്കര്‍ എന്നിവരടക്കം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി.
കെടി ജലീലിനെതിരെ 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് ഗൂഢാലോചന കേസാണെന്നും എന്നാല്‍ യഥാര്‍ത്ഥ ഗൂഢാലോചന നടക്കുന്നത് എതിര്‍ഭാഗത്താണെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
ഷാജ് കിരണ്‍ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീര്‍പ്പിലോട്ട് കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും ഞാന്‍ നടത്തിയിട്ടില്ല. കെ.ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. തനിക്കെതിരെ കേസ് കൊടുത്ത്, അവര്‍ പറഞ്ഞു വിട്ട പ്രതിനിധിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗൂഢാലോചന നടത്തിയത്, സ്വപ്‌ന പറഞ്ഞു.
കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ
കെടി ജലീലിനെക്കുറിച്ച് 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തുമെന്നും കെടി ജലീല്‍ എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടന്‍ തന്നെ പുറത്തുവിടുമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.












Click it and Unblock the Notifications