Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനം മാറ്റി സ്വപ്‌ന സുരേഷ് ഇനി കൊച്ചിയിലേക്ക്...

പാലക്കാട്: അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായി സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് പുറപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കൊച്ചിയിലേക്ക് പോകുന്നില്ലെന്നായിരുന്നു സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോള്‍ സ്വപ്‌ന മാറ്റിയിരിക്കുന്നത്.

കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെ സ്വപ്‌ന സുരേഷ് കുഴഞ്ഞുവീണിരുന്നു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സ്വപ്ന കുഴഞ്ഞുവീണത്. സ്വപ്‌നയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവേ സ്വപ്‌ന കരഞ്ഞിരുന്നു.

1


മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ ഭീഷണിപ്പെടുത്തി എന്ന് സ്വപ്ന ആരോപിച്ചിരുന്ന ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞിരുന്നു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നെന്നും അതുപോലെ നടന്നെന്നും സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു, അതും നടന്നുവെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് പറഞ്ഞയുടന്‍ സ്വപ്ന കുഴഞ്ഞുവീഴുകയായിരുന്നു.

2


ഗൂഢാലോചന കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മൊഴി നല്‍കിയതിലുള്ള പ്രതികാരമാണ് കേസ് എന്നാണ് സ്വപ്ന പറയുന്നത്. അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും എന്ന് സ്വപ്‌ന പറഞ്ഞിട്ടുണ്ട്. സംസ്ഥാന വ്യാപകമായി കറന്‍സി കടത്ത് ആരോപണത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സ്വപ്‌ന പറഞ്ഞു. സ്വപ്‌ന തന്റെ സുരക്ഷയ്ക്കായി രണ്ട് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

3


സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ രഹസ്യമൊഴി കൊടുത്തതിന് പിന്നാലെയാണ് കേസ് വീണ്ടും വിവാദത്തിലായത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കുമെതിരെ രഹസ്യ മൊഴി കൊടുത്ത വിവരം സ്വപ്‌ന സുരേഷ് തന്നെയാണ് പറഞ്ഞത്. ഇതിന് പിന്നാലെ സ്വപ്‌നയുടെ സുഹൃത്ത് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു.

4


പിന്നീട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരാരോപണവുമായി സ്വപ്‌ന രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ കാണാന്‍ വന്നെന്നും രഹസ്യമൊഴി പിന്‍വലിക്കാന്‍ ആശ്യപ്പെട്ടെന്നും സ്വപ്‌ന പറഞ്ഞു. എന്നാല്‍ സ്വ്പന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരണ്‍ രംഗത്തെത്തി. സ്വപ്‌ന തന്റെ സുഹൃത്താണെന്നും സ്വപ്‌ന വിളിച്ചിട്ടാണ് പാലക്കാട് സ്വപ്നയെ കാണാന്‍ താന്‍ പോയതെന്നും ഇയാള്‍ പറഞ്ഞു.
സ്വപ്‌നയോട് അടുത്തബന്ധമാണെന്നും തനിക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കാന്‍ തയ്യാറാണെന്നും സ്വ്പന പറഞ്ഞതായും ഷാജ് കിരണ്‍ അവകാശപ്പെട്ടിരുന്നു. തനിക്ക് മുഖ്യമന്ത്രിയെ അറിയില്ലെന്നാണ് ഷാജ് കിരണ്‍ പറയുന്നത്.

5


തനിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു.
അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാം
എന്നാണെങ്കില്‍ അത് വൃഥാവിലാണെന്ന് ഓര്‍മ്മിപ്പിക്കട്ടെയെന്നും ദീര്‍ഘകാലമായി പൊതു രംഗത്ത് നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതു ജീവിതത്തില്‍ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

6

അതേസമയം, സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിനിടെ സംഘര്‍ഷ സാധ്യതയുള്ളത് കൊണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+