കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസിച്ച അവര്‍ തന്നെ ചതിച്ചു!! മനസ്സിലായത് ആ രേഖ കണ്ടപ്പോഴെന്ന് ഗൗരവ്

സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരേ ഗൗരവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  • By Manu
Google Oneindia Malayalam News

കൊച്ചി: കോലുമിട്ടായി എന്ന സിനിമയില്‍ അഭിനയിച്ചതിനു തനിക്കു പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ സംസ്ഥാന, ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഗൗരവ് മേനോന്‍ വീണ്ടും രംഗത്ത്. സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരേയാണ് ഗൗരവ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്നു സമ്മതിച്ച് ഗൗരവ് നേരത്തേ തങ്ങള്‍ക്ക് ഒപ്പിട്ടുതന്നുവെന്നും മാതാപിതാക്കളാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും നാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാവായ അഭിജിത്ത് അശോകനും സംവിധായകന്‍ അരുണ്‍ വിശ്വനും പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ ഗൗരവ് നല്‍കിയത്.

ശ്രീവല്‍സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ്!! പിന്നില്‍ മുന്‍ മന്ത്രി!! ഞെട്ടിക്കുന്ന ആരോപണം....ശ്രീവല്‍സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ്!! പിന്നില്‍ മുന്‍ മന്ത്രി!! ഞെട്ടിക്കുന്ന ആരോപണം....

വിശ്വസിച്ചതാണ് തെറ്റ്

വിശ്വസിച്ചതാണ് തെറ്റ്

സിനിമ എന്തെന്നു പോലുമറിയാത്ത പോലീസുകാരനെ വിശ്വസിച്ചതാണ് തനിക്കു പറ്റിയ കെണിയെന്ന് ഗൗരവ് ഫേസ്ബുക്കില്‍ കുറിച്ചു. 12 വയസ്സുള്ള തനിക്കു ചചതിക്കുഴികള്‍ അറിയില്ലെന്നും താരം പറയുന്നു.

തന്നെ സമീപിച്ചു

തന്നെ സമീപിച്ചു

തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു തന്നെ സമീപിച്ചത്. ഗൗരവ് സിനിമയില്‍ ഉണ്ടെന്നറിഞ്ഞാല്‍ മറ്റുള്ളവരെ എളുപ്പത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പക്കല്‍ പണം കുറവാണെന്നും അയാള്‍ പറഞ്ഞിരുന്നു.

ആ രേഖ

ആ രേഖ

ഞാന്‍ അഭിനയിക്കാന്‍ സമ്മതിച്ച് ഒപ്പിട്ടു നല്‍കിയ രേഖയാണ് അവര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. അതോടെയാണ് ചതിക്കപ്പെട്ടതായി എനിക്കു മനസ്സിലായത്. സിനിമയില്‍ അഭിനയിച്ചിട്ട് അവര്‍ പ്രതിഫലമൊന്നും എനിക്കു നല്‍കിയിട്ടില്ലെന്നും ഗൗരവ് പറഞ്ഞു.

ചാന്‍സ് തേടിപ്പോയിട്ടില്ല

ചാന്‍സ് തേടിപ്പോയിട്ടില്ല

നിലവില്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്ന തനിക്ക് സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു പോലീസുകാരന്റെ അടുത്ത് ചാന്‍സ് തേടി പോവേണ്ട ആവശ്യമില്ലെന്നും ഗൗരവ് ഫേസ്ബുക്കില്‍ കുറിച്ചു.

അപമാനിക്കരുത്

അപമാനിക്കരുത്

പറ്റിയ ഒരു കൈപ്പിഴയ്ക്ക് ഇത്രയേറെ മനപ്രയാസങ്ങള്‍ ഞാന്‍ അനുഭവിക്കേണ്ടതുണ്ടോ ? എന്റെ മാതാപിതാക്കള്‍ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ അപമാനിക്കുന്നത് എന്തിനാണെന്നും ഗൗരവ് ചോദിക്കുന്നു.

ഗൗരവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
child artist gourav menon says he was cheated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X