കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ക്ക് ബില്ലില്‍ ഒപ്പിടാതിരിക്കാനാവില്ല; സര്‍ക്കാരിന് കോടതിയെ സമീപിക്കാം, വഴികള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ അനുമതി നല്‍കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബോധപൂര്‍വം ഇരിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവസരമുണ്ടെന്ന് ഭരണഘടനാ വിദഗ്ധര്‍. ആരിഫ് മുഹമ്മ് ഖാനും സര്‍ക്കാരും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍, ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമായ പ്രവൃത്തി ആണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗവര്‍ണര്‍ ഓഫീസ് ദുരുപയോഗം ചെയ്യുന്നുകയാണ് എന്നും വിദഗ്ധര്‍ പറയുന്നു. കേരളത്തിലെ ഇപ്പോഴത്തെ രാജ്ഭവന്‍-സര്‍ക്കാര്‍ സ്തംഭനാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ജുഡീഷ്യല്‍ പരിഹാരം ആവശ്യമായി വരുമെന്നാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കാളീശ്വരം രാജ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

1

ബില്ലുകളില്‍ ഗവര്‍ണര്‍ നടപടിയെടുക്കാതെയിരുന്നാല്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകായുക്ത നിയമത്തിലും സര്‍വകലാശാലാ നിയമത്തിലും ഭേദഗതി വരുത്തുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി.

ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?

2

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം, അദ്ദേഹത്തിന് ഒരു ബില്ലിന് സമ്മതം നല്‍കാനോ താല്‍ക്കാലികമായി തടഞ്ഞുവയ്ക്കാനോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവെക്കാനോ കഴിയും. ചില നിര്‍ദ്ദിഷ്ട മേഖലകളിലെ ബില്‍ പുനഃപരിശോധിക്കാന്‍ അദ്ദേഹത്തിന് സഭയോട് ആവശ്യപ്പെടാനും കഴിയും. നിയമസഭ അംഗീകരിക്കുന്നില്ലെങ്കില്‍ അദ്ദേഹം അനുമതി നല്‍കണം.

'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍

3

ഭരണഘടന അനുസരിച്ച്, ഗവര്‍ണര്‍ക്ക് താന്‍ അനുമതി നല്‍കില്ലെന്ന് പൂര്‍ണ്ണമായി പ്രഖ്യാപിക്കാന്‍ കഴിയില്ല. ബില്ലുകളുടെ വാചകം കാണുന്നതിന് മുമ്പ് അദ്ദേഹം അങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്. അത് സംസ്ഥാനത്തെ മന്ത്രിസഭയ്ക്കും നിയമസഭയ്ക്കും ജനങ്ങള്‍ക്കും അപമാനമാണ്. നിയമത്തിന്റെ ഉള്ളടക്കത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ കോടതിയാണ് അത് പുനഃപരിശോധിക്കുകയും അത് തള്ളുകയും ചെയ്യേണ്ടത് എന്നും കാളീശ്വരം രാജ് പറഞ്ഞു.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍

4

മോശം നിയമങ്ങള്‍ പോലും ഉണ്ടാക്കാന്‍ നിയമസഭയ്ക്ക് അര്‍ഹതയുണ്ട് എന്നും കാളീശ്വരം രാജ് പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ നിയമസഭ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന നിയമങ്ങളില്‍ ഗവര്‍ണര്‍ തന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. അത് അനുവദനീയമല്ല. ഇത് ഗവര്‍ണര്‍ ഓഫീസിന്റെ ദുരുപയോഗമാണ്.

5

ഈ സാഹചര്യം കോടതിയുടെ ഇടപെടല്‍ ഉറപ്പാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ജുഡീഷ്യറിയെ സമീപിക്കാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പി ഡി ടി ആചാരിയും പറഞ്ഞു.

6

ഗവര്‍ണര്‍ വിസമ്മതിച്ചാല്‍, ഭരണഘടന അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും, വിഷയം തുടരാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍, ഗവര്‍ണറുടെ നടപടി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാം. അപ്പോള്‍ സുപ്രീം കോടതിക്ക് ഒന്നുകില്‍ ഗവര്‍ണറോട് സമ്മതം അറിയിക്കാനോ ഗവര്‍ണറുടെ തീരുമാനത്തോട് യോജിക്കാനോ ആവശ്യപ്പെടാം,'' ആചാരി പറഞ്ഞു.

7

ഗവര്‍ണര്‍ തന്റെ അധികാരം ശ്രദ്ധാപൂര്‍വ്വം വിനിയോഗിക്കണമെന്ന് ആചാരി പറഞ്ഞു. സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ സ്ഥാപനമാണ് അസംബ്ലി, നിയമം നിര്‍മ്മിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. അതിനാല്‍, ഗവര്‍ണര്‍ തന്റെ ഓപ്ഷനുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പ്രയോഗിക്കേണ്ടതുണ്ട്. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളിയ കേസുകളൊന്നും നമ്മുടെ മുന്നിലില്ല.

8

1958-ല്‍ കേരളത്തിന്റെ വിദ്യാഭ്യാസ ബില്‍ അന്തിമ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് അയച്ചു. രാഷ്ട്രപതി ഇത് കൂടുതല്‍ അഭിപ്രായത്തിനായി സുപ്രീം കോടതിയിലേക്ക് അയച്ചു, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും കാരണത്താല്‍ ബില്ലുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കും എന്നും ആചാരി പറഞ്ഞു.

English summary
government can approach the court if Governor Arif Muhammad Khan never giving approval to the bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X