Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷിന് ജാമ്യം കിട്ടാന്‍ കാരണം സർക്കാറിന്റെ ഗൂഡാലോചന: ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീവിരുദ്ധമായ സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

സി പി എം, എം എൽ എ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. പ്രതിയായ എം എൽ എക്ക് ജാമ്യം കിട്ടാൻ കാരണം സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്ത ശേഷം അറസ്റ്റ് ചെയ്യുന്നത് പ്രഹസനമാണ്. ഇത്രയും കാലം എന്തിനാണ് ഹേമകമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് പറയണം.

surendran-mukesh

ഇത് രണ്ടാം തവണയാണ് ഈ കാര്യത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം കേൾക്കുന്നത്. സർക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോടതി പോലും പറഞ്ഞിട്ടുണ്ട്. ആരെ സംരക്ഷിക്കാനാണ് സർക്കാർ കേരളത്തിലെ മുഴുവൻ സ്ത്രീകളുടേയും അഭിമാനത്തെ ഹനിക്കുന്ന നിലപാടെടുക്കുന്നതെന്ന് മനസിലാവുന്നില്ല.

തികഞ്ഞ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. കഴിഞ്ഞ എട്ട് വർഷത്തിനിടെ പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ദേശീയ റെക്കോർഡാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, മുകേഷിനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടിവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂർ ജാമ്യം നേടിയതിനാല്‍ മുകേഷിനെ ഇന്ന് തന്നെ വിട്ടയക്കുകയും ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസില്‍ വെച്ച് മുകേഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. അഭിഭാഷകർക്കൊപ്പമായിരുന്നു മുകേഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലേറെ നീണ്ടു.

ചോദ്യം ചെയ്യലിന് പോകുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ എം എല്‍ എ തയ്യാറായില്ല. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് മുകേഷിനെ ചോദ്യം ചെയ്തിരിക്കുന്നത്. മരട് പൊലീസാണ് താരത്തിനെതിരായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നാലെ വൈദ്യ പരിശോധനയും നടത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+