കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തയതിന് തെളിവുണ്ട്'; ഹൈക്കോടതിയില്‍ സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി : സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തി എന്നാവര്‍ത്തിച്ച് സര്‍ക്കാര്‍. ക്രമിനല്‍ ഗൂഡാലോചന ആണ് സ്വപ്ന നടത്തിയത് എന്ന് സര്‍ക്കാര്‍ പറയുന്നത്. ഹൈക്കോടതിയില്‍ ആണ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.

swapna

കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ നല്‍കിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.

ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് നീങ്ങുകയാണ്. ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയില്‍ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

 ശ്രീലേഖ മുമ്പും ദിലീപിനെ അനുകൂലിച്ചിട്ടുണ്ട്; ശ്രീലേഖയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആനി രാജ ശ്രീലേഖ മുമ്പും ദിലീപിനെ അനുകൂലിച്ചിട്ടുണ്ട്; ശ്രീലേഖയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആനി രാജ

നേരത്തെ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും, ഭീഷണിപ്പെടുത്തി കേസില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ ആരോപിച്ചിരുന്നു. ഇയാളുമായുള്ള ഫോണ്‍ സംഭാഷണവും സ്വപ്ന പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം ഷാജ് കിരണ്‍ നിഷേധിച്ചു.'

ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..

അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ സന്തോഷ് ഈപ്പന് നല്‍കിയത് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമെന്ന് സ്വപ്ന സുരേഷ് കേസ് അന്വേഷിക്കുന്ന സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ എംഒയു ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിലാണെന്നും മുഖ്യമന്ത്രി, കോണ്‍സല്‍ ജനറല്‍, ശിവശങ്കര്‍ എന്നിവര്‍ ഉണ്ടായിരുന്നുവെന്നും സ്വപ്ന ചോദ്യംചെയ്യലില്‍ പറഞ്ഞു.

തന്റെ ലോക്കറില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷന്‍ പണമാണെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയെ കേസില്‍ ആദ്യമായാണ് സിബിഐ ചോദ്യംചെയ്തത്. കേസിലെ കൂട്ടുപ്രതി സരിത്തിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. സ്വപ്നയെ 21ന് വീണ്ടും ചോദ്യംചെയ്യും.

English summary
government informed the court that there is evidence against Swapna Suresh in the conspiracy case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X