കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിക്ക് കീഴിലുള്ള വാഹനങ്ങൾ ഉൾപ്പെടെ 2506 വാഹനങ്ങൾ കേരളം ഈ മാസം പൊളിക്കും

പൊളിക്കുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കിൽ ആ കുടിശ്ശിക എഴുതിത്തള്ളും. ഒരു വർഷത്തിനുള്ളിൽ പൊളിക്കുന്നവയ്ക്കാണ്ഇളവ്.

Google Oneindia Malayalam News
Ksrtc

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലും കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുമുള്ള 2506 വാഹനങ്ങൾ ഈ മാസം പൊളിക്കാൻ തീരുമാനം. കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ പൊളിക്കാൻ തീരുമാനിച്ചത്. സർക്കാരിനു കീഴിൽ 884 വാഹനങ്ങളും കെഎസ്ആർടിസിക്കു കീഴിൽ 1622 വാഹനങ്ങളുമാണ് പൊളിക്കുക.

ഈ മാസം 28ന് മുൻപ് പൊളിക്കണം എന്നു ധനവകുപ്പ് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. പൊളിക്കുന്നവയ്ക്ക് പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങൾക്കു നികുതി ഇളവ് ലഭിക്കും. പൊളിക്കുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കിൽ ആ കുടിശ്ശിക എഴുതിത്തള്ളും. ഒരു വർഷത്തിനുള്ളിൽ പൊളിക്കുന്നവയ്ക്കാണ് ഈ ഇളവ്.

 15 വർഷം കഴിഞ്ഞവ

15 വർഷം കഴിഞ്ഞവ

15 വർഷം കഴിഞ്ഞവ പരിഗണിച്ചാൽ കെഎസ്ആർടിസിയുടേത് ഉൾപ്പെടെ 6153 സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടിവരും. കെഎസ്ആർടിസിക്ക് 4714 ബസ് പൊളിക്കണം. 15 - 20 വർഷം പഴക്കമുള്ള 1591 ബസും 20 വർഷത്തിലേറെ പഴക്കമുള്ള 3123 ബസുമുണ്ട്. 15 വർഷത്തിലേറെ പഴക്കമുള്ളവയിൽ 93 എണ്ണം ഒഴികെ ബാക്കി റോഡിലിറക്കാതെ മാറ്റിയിട്ടിരിക്കുന്നു എന്നാണ് കെഎസ്ആർടിസിയുടെ റിപ്പോർട്ട്.

എല്ലാ നമ്പറും ഒത്തില്ല, എന്നിട്ടും യുവതിക്ക് ലോട്ടറിയടിച്ചു; കയ്യില്‍ നിറയെ പണംഎല്ലാ നമ്പറും ഒത്തില്ല, എന്നിട്ടും യുവതിക്ക് ലോട്ടറിയടിച്ചു; കയ്യില്‍ നിറയെ പണം

ലേലം ചെയ്ത് ഒഴുവാക്കുന്നതിനെക്കുറിച്ച്...

ലേലം ചെയ്ത് ഒഴുവാക്കുന്നതിനെക്കുറിച്ച്...

സർക്കാർ വാഹനങ്ങളാണു പൊളിക്കാൻ കർശനമായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്വകാര്യവാഹനങ്ങളിൽ 15 വർഷം കഴിഞ്ഞവ ഓട്ടമേറ്റഡ് കേന്ദ്രങ്ങളിലെ പരിശോധനയിൽ ഫിറ്റ്നസില്ലെന്നു വ്യക്തമായാൽ പൊളിക്കണം എന്നാണു വ്യവസ്ഥ. എന്നാൽ പഴയ സ്വകാര്യവാഹനം പൊളിക്കുന്നവർക്കു പുതിയ വാഹനം വാങ്ങുമ്പോൾ 25 ശതമാനവും വാണിജ്യവാഹനം പൊളിക്കുന്നവർക്ക് 15 ശതമാനവും നികുതിയിളവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ഇളവ് ...

ഇളവ് ...

കേരള സർക്കാർ ഈ ഇളവിൽ മാറ്റംവരുത്തി സ്വകാര്യ വാഹനങ്ങൾക്ക് 15%, വാണിജ്യവാഹനങ്ങൾക്ക് 10% എന്നിങ്ങനെയാക്കി. ഇതുൾപ്പെടെ പൊളിക്കൽ നയം ഉണ്ടാക്കിയാലേ ഇതിനുള്ള കേന്ദ്രങ്ങൾ തുടങ്ങാനാകു. നയരൂപീകരണത്തിനു മുന്നോടിയായി മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറിയും കമ്മീഷണറും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം ഗുജറാത്തിലെ പൊളിക്കൽ കേന്ദ്രങ്ങൾ സന്ദർശിക്കുികയും ചെയ്തു.

സർക്കാർ കാർ പഴയതാകാൻ 10 വർഷം

സർക്കാർ കാർ പഴയതാകാൻ 10 വർഷം

നിലവിലെ സംസ്ഥാന സർക്കാർ നയം അനുസരിച്ച് ഒരു കാർ പഴയ വാഹനമാകാൻ 3 ലക്ഷം കിലോമീറ്റർ ഓടുകയോ അല്ലെങ്കിൽ 10 വർഷത്തെ പഴക്കം വേണം. ഹെവി ഡ്യൂട്ടി വാഹനമാണെങ്കിൽ 4 ലക്ഷം കിലോമീറ്റർ ഓടുകയോ 15 വർഷം പഴക്കമാവുകയോ വേണം.

വിവിധ ഓഫിസുകൾ സ്വന്തം നിലയ്ക്കു വാഹനങ്ങൾ വാങ്ങുന്നതിനാൽ സർക്കാരിന്റെ വാഹനങ്ങളുടെ കൃത്യം കണക്കു ലഭ്യമല്ലെന്നാണു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയത്.

English summary
Government planning to demolish 2506 Government Vehicles, because of this reason...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X