കെ-ഫോണ്‍ പദ്ധതിയുടെ കരാറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍: തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്
തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയുടെ കരാറില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം. പദ്ധതിയുടെ നടത്തിപ്പിനായി കേരള സ്റ്റേറ്റ് ഐ. റ്റി. ഇന്ഫ്രാസ്ട്രെക്ച്ചര് ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും തമ്മില്‍ ഏര്‍പ്പെട്ട കരാറിലെ 'പെയ്മെന്റ് മൈല്സ്റ്റോണ്സ്' ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഓരോ 'പോയിന്റ് ഓഫ് പ്രസന്‍സി'നും ആവശ്യമായ ബില്‍ തുകയുടെ 70% വരെ നല്‍കുന്നതിനും ബാക്കിവരുന്ന 30% തുക ജില്ലയിലെ പദ്ധതിയുടെ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പ്രകാരമുള്ള മുഴുവന്‍ മൈല്‍സ്റ്റോണ്‍സും പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് നല്കാന് കഴിയുന്ന വിധത്തില്‍ പദ്ധതിയുടെ കരാര്‍ പ്രകാരമുള്ള പെയ്മെന്റ് മൈല്സ്റ്റോണ്സില് ഭേദഗതി വരുത്തും.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയംഭരണ / സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലെയും മാനേജിംഗ് ഡയറക്ടര്‍/സെക്രട്ടറി/ഡയറക്ടര്‍/ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ ഉയര്‍ന്ന പ്രായപരിധി 65 വയസ്സായി പുതുക്കി നിശ്ചയിക്കുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളില്‍ നിയമത്തിലോ ചട്ടങ്ങളിലോ ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് ഇതിനു പകരമായ നിബന്ധനകള്‍ ഉണ്ടെങ്കില്‍ അതാത് സ്റ്റാറ്റ്യൂട്ടറി അഥവാ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരമായിരിക്കും ഉയര്‍ന്ന പ്രായപരിധി. ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തും.

ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ പാണാവള്ളി സ്വദേശി ചന്ദ്രന്റെ മകള്‍ കുമാരി അനഘ, ബാബുവിന്റെ മകള്‍ കുമാരി ചന്ദന, സാബുവിന്റെ മകള്‍ സാഹി, അനിരുദ്ധന്റെ മകള്‍ അര്‍ച്ചന എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിന് പുറമെ തിരുവനന്തപുരം പാങ്ങാപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഒരു അക്കൗണ്ട്സ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ച് ഡെപ്യൂട്ടേഷന് വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ നിയമനം നടത്തും.
അതേസമയം, കെ-ഫോണ്‍ പദ്ധതിക്ക് എതിരായ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. അശാസ്ത്രിയവും ഗുണരഹിതവുമായ കെ.റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ഇന്ന് ചേര്‍ന്ന ബി ജെ പി സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള റെയിൽവെയിലൂടെ ലഭിക്കുന്ന ഗുണം പോലും കെ.റെയിൽ കൊണ്ട് ലഭിക്കില്ല എന്നാണ് വിദഗ്ധ അഭിപ്രായം. ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് പതിനായിരക്കണക്കിന് കോടി രൂപ ധൂർത്തടിക്കാനും അഴിമതി നടത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇൗ പദ്ധതി പാരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കും അത് കൂടുതൽ പ്രകൃതിക്ഷോഭത്തിനു കാരണമാവുമെന്നും ബിജെപി പറഞ്ഞു.
Recommended Video
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?












Click it and Unblock the Notifications