
ഗവർണ്ണറുടെ കടുംവെട്ടോ?: ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. സർവ്വകലാശാല വിസിമാരുടെ കാര്യത്തില്‍ സർക്കാരുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണ്ണറിപ്പോള്‍ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. പിണറായി വിജയന്‍ സർക്കാറിലെ പ്രധാനിയായ കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഗവർണർ മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു.

കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കുന്ന കത്ത് ഇന്നലെ വൈകീട്ടായിരുന്നു ഗവർണ്ണറുടെ കത്ത് പിണറായി വിജയന് നല്‍കിയത്. തനിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഗവർണ്ണറുടെ അസാധാരണമായ നടപടി. യൂപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചിരിക്കുന്നത്.
'സിനിമ ചേട്ടനെതിരേയും' സ്വപ്ന: ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു, ആള് സിനിമയില്‍ സജീവം, പേര് പറയുമോ

ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണെന്നും ഗവർണർ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും വ്യക്തമാക്കിയ ഗവർണ്ണർ മന്ത്രി കെഎന്‍ ബാലഗോപാലിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഗവർണറുടെ ആവശ്യം തള്ളിക്കൊണ്ടുള്ള മറുപടി കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെ നല്‍കി. ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പവനായി ശവമായി എന്ന് പറഞ്ഞ പോലായില്ലേ: എന്തൊക്കെയായിരുന്നു; അവസാനം എന്തായെന്ന് ശാന്തിവിള ദിനേശ്

ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അടക്കം സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഗവർണ്ണർ കത്ത് നല്‍കിയിരിക്കുന്നത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതുമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്നും കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

പ്രാദേശികവാദം ആളികത്തിക്കുന്ന പരാമർശമാണ് കെ എന്‍ ബാലഗോപാല്‍ നടത്തിയ പ്രസംഗമെന്നും കത്തില്‍ ഗവർണ്ണർ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസംഗം ഗവർണ്ണറെ അധിക്ഷേപിക്കുന്നതല്ലെന്നും അതിനാല്‍ ഗവർണ്ണറുടെ ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നുമുള്ള മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്.

അതേസമയം തനിക്ക് ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഗവർണ്ണർ പ്രവർത്തിക്കുന്നതെന്നതായിരുന്നു കെ പി സി സി ഉപാധ്യക്ഷനും മുന്‍ എം എല്‍ എയുമായ വിടി ബല്‍റാമിന്റെ പ്രതികരണം. അദ്ദേഹം സ്വയം പരിഹാസ്യനാവുകയാണ് ചെയ്യുന്നത്. ഗവർണ്ണറുടെ അവകാശങ്ങളെക്കുറിച്ച് നിരവധി തവണ സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അപ്രീതിയുടെ പേരില്‍ ഒരു സംസ്ഥാനത്തെ മന്ത്രിയെ നീക്കണമെന്ന് പറയാന്‍ ഒരു ഗവർണ്ണർക്ക് അധികാരമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ലെന്നും വിടി ബല്‍റാം പറഞ്ഞു,

തനിക്കുള്ള യഥാർത്ഥ അവകാശങ്ങള്‍ ഗവർണ്ണർ ചെയ്തിരുന്നെങ്കില്‍ അതിനെ ഞങ്ങള്‍ പിന്തുണയ്ക്കുമായിരുന്നു. അത് ചെയ്യാതെ ആ അവസരത്തിലൊക്കെ സർക്കാരുമായി ഒത്തുകളിച്ച് ഇപ്പോള്‍ ഇല്ലാത്ത അവകാശങ്ങള്‍ പ്രയോഗിച്ചുകൊണ്ടുള്ള നാടകമാണോയെന്നാണ് ഞങ്ങള്‍ സംശയിക്കുന്നതെന്നും വിടി ബല്‍റാം ചോദിക്കുന്നു.