കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീം ലീഗ് എന്ന പേരാണ് പ്രശ്‌നം, കേരളത്തിലെ മുസ്ലീം ലീഗ് മറ്റിടങ്ങളിലേത് പോലല്ല'; ഗവര്‍ണര്‍

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ മുസ്ലിം ലീഗ് മറ്റ് ഇടങ്ങളിലെ മുസ്ലീം ലീഗില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുതിര്‍ന്ന അഭിഭാഷകനും മുന്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ അഭിഭാഷകന്‍ അഡ്വ. വി കെ ബീരാന്‍ രചിച്ച 'സി എച്ച് മുഹമ്മദ് കോയ- അറിയാത്ത കഥകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

കേരളത്തിലെ മുസ്ലീം ലീഗിനെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിചചേര്‍ത്തു. ദേശീയതയും മനുഷ്യത്വവും ഉയര്‍ത്തിപ്പിടിക്കുന്ന മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ നിലപാടുകളാണ് അതിന് കാരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

മുസ്ലിം ലീഗ് എന്ന പേര് മാത്രമാണ് പ്രശ്‌നം എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഖുര്‍ആന്‍ എല്ലാ ജനങ്ങളെയും അഭിസംബോധന ചെയ്തിട്ടുണ്ട് എന്നും ഖുര്‍ആന്‍ അധ്യാപനങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിച്ച നേതാവാണ് സി എച്ച് മുഹമ്മദ് കോയ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശേഷിപ്പിച്ചു. സി എച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി

2

ഖുര്‍ആന്റെ ആദ്യ അധ്യാപനം തന്നെ അറിവ് നേടുക എന്നതാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഇത് ഉള്‍ക്കൊണ്ട് കൊണ്ടാണ് സി എച്ച് മുഹമ്മദ് കോയ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പ്രയത്‌നിച്ചത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് ഭാഷയോട് മുഖം തിരിച്ചിരുന്ന കാലഘട്ടത്തിലാണ് അത് പഠിക്കണം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

അശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മിഅശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മി

3

ഇന്നത്തെ രാഷ്ട്രീയക്കാരില്‍നിന്ന് ഏറെ വ്യത്യസ്തനായിരുന്നു സിഎച്ച് മുഹമ്മദ് കോയ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രതിഭാധനരായ ഒട്ടേറെ ആളുകള്‍ ഗള്‍ഫിലും ഇംഗ്ലണ്ടിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ പോകുന്നു. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്നുവരാത്തത്.

പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് ബിരിയാണി വിതരണം; മധ്യപ്രദേശില്‍ കാലുറപ്പിക്കാന്‍ ഒവൈസിപാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് ബിരിയാണി വിതരണം; മധ്യപ്രദേശില്‍ കാലുറപ്പിക്കാന്‍ ഒവൈസി

4

അക്കാര്യം വിശദമായി പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷിക്കുന്നവരില്‍ ചിലര്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ എത്തുന്നത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി വലിയ ത്യാഗത്തിന് തയാറാകുന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Governor Arif Muhammad Khan said that Muslim League in Kerala is different from other places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X