ഗോവിന്ദച്ചാമി പിടിയിൽ, തളാപ്പിലെ കിണറ്റിൽ നിന്ന് പൊക്കിയെടുത്ത് പോലീസ്
കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. ജയില്‍ ചാടി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. പോലീസ് വീട് വളഞ്ഞതോടെ സമീപത്തുളള ഒരു കിണറ്റിലേക്ക് എടുത്ത് ചാടി. സാഹസികമായിട്ടാണ് പോലീസ് ഈ കൊടുംകുറ്റവാളിയെ പിടികൂടിയത്.
പ്രദേശവാസികളായ ചിലരാണ് തളാപ്പില്‍ വെച്ച് ഗോവിന്ദച്ചാമിയെ കണ്ടതായി പോലീസിനെ അറിയിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയ ബിനോജ് എന്ന ഓട്ടോറിക്ഷ ഡ്രൈവർ ആണ് ഗോവിന്ദച്ചാമിയെ പോലെയുളള ഒരാളെ കണ്ടത്. ''സംശയം തോന്നിയപ്പോള്‍ സഹായത്തിന് മറ്റൊരാളെ കൂടി വിളിച്ചു. ഗോവിന്ദച്ചാമിയെ ഡാ എന്ന് വിളിച്ചു. അപ്പോള്‍ അയാള്‍ നടത്തം പതുക്കെയാക്കി. ഗോവിന്ദച്ചാമീ എന്ന് വിളിച്ചപ്പോള്‍ അയാള്‍ ഓടി മതില് ചാടി മറഞ്ഞു. തലയില്‍ ഒരു തുണി വെച്ച് അത് ഒറ്റക്കൈ കൊണ്ട് മറച്ച് പിടിച്ചായിരുന്നു നടന്നത്. കറുത്ത പാന്റ്സും കളളി ഷർട്ടും ആണ് ധരിച്ചിരുന്നത്'', ബിനോജ് പറയുന്നു.

പുലര്‍ച്ചെയോടെ ആയിരുന്നു ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മതില് ചാടി രക്ഷപ്പെട്ടത്. രാവിലെ നാലിനും ആറിനും ഇടയ്ക്കുളള സമയത്താകാമെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കുന്നു. 20 ദിവസത്തെ ആസൂത്രണം ആണ് രക്ഷപ്പെടാനായി ഇയാൾ നടത്തിയത്. അതീവസുരക്ഷയുളള മേഖലയാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരിക്കുന്ന പത്താം നമ്പര്‍ ബ്ലോക്ക്. ഇവിടെ സിസിടിയുണ്ട്, മാത്രമല്ല മൂന്ന് ഉദ്യോഗസ്ഥർക്ക് ഇവിടെ സുരക്ഷാ ചുമതലയും ഉണ്ട്. എന്നിട്ടും സെല്ലിന് മുന്നിലുളള ഒരാള്പ്പൊക്കത്തിലുളള മതിലും അതിന് ശേഷം രണ്ടാള്പ്പൊക്കത്തിലുളള മതിലും അതിന് മുകളിലുളള ഇലക്ട്രിക് ഫെന്‍സിംഗും അടക്കം ചാടിക്കടന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അലക്കാന്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കയറാക്കിയാണ് ഇയാള്‍ മതില് ചാടിയതെന്ന് പോലീസ് പറയുന്നു. ഒറ്റക്കയ്യനായ ഒരാള്‍ ഇതെങ്ങനെ ചെയ്തു എന്ന ചോദ്യമാണ് പോലീസിന് നേരെ ഉയരുന്നത്.
പുറത്ത് നിന്നോ മറ്റോ ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചിട്ടുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം. ജയില്‍ ചാടിയെങ്കിലും ജയില്‍ പരിസരത്ത് നിന്ന് അധികദൂരം സഞ്ചരിക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല. ഇയാള്‍ പകല്‍ വെളിച്ചത്തില്‍ റോഡിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കറുത്ത പാന്റ്സും വെള്ള ഷര്‍ട്ടും ധരിച്ച് ഒറ്റക്കൈ തലയിലുളള തുണിക്കെട്ടിലേക്ക് ചേര്‍ത്ത് പിടിച്ച് യാതൊരു പരിഭ്രമവും കൂടാതെ ഇയാള്‍ നടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഗോവിന്ദച്ചാമിയെ പിടികൂടാൻ സാധിച്ചത് ആശ്വാസകരമാണെങ്കിലും അതീവ സുരക്ഷാ വീഴ്ച സംഭവിച്ചതിന് ജയിൽ പോലീസ് ഉത്തരം പറയേണ്ടി വരും. 4 ഉദ്യോഗസ്ഥരെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ ഗോവിന്ദച്ചാമിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. എങ്ങനെയാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്, ആരുടെ സഹായമാണ് ലഭിച്ചത് എന്നത് അടക്കമുളള കാര്യങ്ങളാണ് ഗോവിന്ദച്ചാമിയിൽ നിന്നും ലഭിക്കേണ്ടത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications