പി സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കി സർക്കാർ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി സതീദേവിയെ നിയമിച്ച് സർക്കാർ. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് സതീദേവി. കോഴിക്കോട് വടകര സ്വദേശിയാണ്. വനിത കമ്മീഷൻ്റെ ഏഴാമത്തെ അധ്യക്ഷയായ ഇവർ ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.
വനിതാ കമ്മീഷൻ്റെ ഏഴാമത്തെ അധ്യക്ഷയായിട്ടാണ് അഡ്വ. പി സതീദേവി ഒക്ടോബർ ഒന്നിന് ചുമതലയേൽക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയായ സതിദേവി 2004 മുതല്‍ 2009 വരെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ സെപ്റ്റംബർ 22ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് സതീദേവിയെ തീരുമാനിക്കാൻ നേരത്തെ തന്നെ സിപിഎമ്മിലും ധാരണയായിരുന്നു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. 'പരമാധികാരികള്‍ നമ്മള്‍ തന്നെ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
വിവിധ പരാതികളില്‍ വനിതാ കമ്മിഷന്റെ സഹായം തേടാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കി ഒരു വാർത്താചാനൽ നടത്തിയ പരിപാടിക്കിടെയായിരുന്നു മുൻ അധ്യക്ഷ ജോസഫൈൻ മോശംപരാമര്‍ശം നടത്തിയത്. തത്സമയ ചർച്ചക്കിടയിൽ സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് മുൻ അധ്യക്ഷക്കെതിരെ പാർട്ടി പരസ്യമായി നടപടിയെടുത്തത്. ജോസഫൈൻ യുവതിയോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭരണപക്ഷ അനുകൂലികള്‍പോലും ഇവരുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റെന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശി ലിബിനയോടുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
ഇതില്‍, ഭര്‍ത്താവ് തല്ലുന്നത് പൊലീസിലറിയിച്ചില്ലേ എന്ന ചോദ്യത്തിനു ലിബിന ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ 'എന്നാപ്പിന്നെ അനുഭവിച്ചോ' എന്ന പ്രതികരണമാണ് അധ്യക്ഷയില്‍നിന്നും ഉണ്ടായത്. സംഭവം വിവാദമായതോടെ സംഭവത്തില്‍ ജോസഫൈൻ പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു. അതേസമയം, പഴയ അംഗങ്ങളിൽ ജോസഫൈനൊപ്പമുണ്ടായിരുന്ന മറ്റുള്ളവർക്ക് കാലാവധി അവസാനിക്കുന്നത് വരെ തൽസ്ഥാനങ്ങളിൽ തുടരാനാകും. പി. സതീദേവിക്കൊപ്പം പി.കെ ശ്രീമതി, സി.എസ് സുജാത, ടി.എൻ സീമ എന്നിവരുടെ പേരുകളും വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ സിപിഎം പരിഗണിച്ചിരുന്നു.












Click it and Unblock the Notifications