Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ 33 തടവുകാര്‍ക്ക് ശിക്ഷാ ഇളവ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും; മന്ത്രിസഭ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോല്‍സവ് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 33 പേര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാന്‍ തീരുമാനം. രണ്ടാം ഘട്ടത്തില്‍ പ്രത്യേക ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്ത 34 തടവുകാരില്‍ ഒരാളെ ഒഴിവാക്കി 33 പേര്‍ക്കാണ് ഭരണഘടനയുടെ 161 അനുച്ഛേദം നല്‍കുന്ന അധികാരം ഉപേയാഗിച്ച് വിടുതല്‍ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഇക്കാര്യം സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയില്‍ വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഇതുകൂടാതെ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ കൈക്കൊണ്ട മറ്റ് തീരുമാനങ്ങള്‍ അറിയാം.

kannur

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റി രൂപത്തില്‍ പ്രവര്‍ത്തിക്കും

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റി രൂപത്തില്‍ പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി ആയി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മാറും.

ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സിഇഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന.

സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈപ്പറ്റാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യുഎന്‍ഡിപി നല്‍കിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പ്ലാന്‍ഫണ്ട് വിനിയോഗം കുറച്ചു കൊണ്ടുവരാന്‍ സാധിക്കും.

2017 ല്‍ മിഷന് 40 തസ്തികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സൊസൈറ്റിയാക്കുമ്പോള്‍ പുതിയ തസ്തിക, അസറ്റ് ക്രിയേഷന്‍ എന്നിവ ഉണ്ടാകില്ല. അതിനാല്‍ അധിക സാമ്പത്തിക ബാധ്യത വരില്ല. എന്നാല്‍ രജിസ്ട്രേഷന്‍ ഫീസ്, കണ്‍സള്‍ട്ടന്‍സി ചാര്‍ജ്, ഉത്പന്ന വിപണനത്തിലൂടെയുള്ള കമ്മീഷന്‍, പരിശീലനം നല്‍കുന്നതിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കാന്‍ സാധിക്കുന്നതോടെ വരുമാനം വര്‍ധിക്കും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24000 പ്രാദേശിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നുണ്ട്. 1,50,000 കുടുംബങ്ങള്‍ക്ക് മിഷന്‍ വഴി വരുമാനം ലഭിക്കുന്നുണ്ട്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് മുഖേന നടപ്പാക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന് കീഴില്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം.

എറണാകുളം ജില്ലയിലെ എളംകുളത്ത് പുതുതായി പൂര്‍ത്തീകരിച്ച 5 ങഘഉ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് അനുബന്ധിച്ച് കൊച്ചി കോര്‍പ്പറേഷനിലെ 54-ാം ഡിവിഷനില്‍ ഭൂഗര്‍ഭ സ്വീവറേജ് ശൃഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മ്മാണം അംഗീകരിച്ചു. 63.91 കോടി രൂപയാണ് ചെലവ്.

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ 60 കോടി രൂപ ചെലവില്‍ റോബോട്ടിക് സര്‍ജറി സംവിധാനം സ്ഥാപിക്കും. രണ്ടിടത്തും 18.87 കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കും.

ഇതോടൊപ്പം റസിലിയന്റ് കേരള ഫലപ്രാപ്തിയാധിഷ്ഠിത പദ്ധതിയുടെ കീഴില്‍ ഉഘക 6 പൂര്‍ത്തീകരിക്കുന്നതിന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സമര്‍പ്പിച്ച 49.02 കോടി രൂപയുടെ രണ്ടാം വര്‍ഷത്തേക്കുള്ള വിശദ പ്രവര്‍ത്തന രൂപരേഖയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി.

റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കും

2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ഗവര്‍ണ്ണറോടൊപ്പം മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുക്കും.

വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യക്ക് ജോലി

സൈനിക സേവനത്തിനിടെ 26.04.2000 ല്‍ ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക്ക് സൈമണ്‍ ജെയുടെ മകള്‍ സൗമ്യക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.ആര്‍മി ഓഫീസില്‍ നിന്ന് ആട്രിബ്യുട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 21വര്‍ഷം വൈകി എന്ന സൗമ്യയുടെ അപേക്ഷ അം?ഗീകരിച്ച് പ്രത്യേക കേസായി പരി?ഗണിച്ചാണ് നിയമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+