ഘടക കക്ഷിയാകാം; സിപിഎമ്മിലേക്കില്ലെന്ന് ഗൗരി
ആലപ്പുഴ: വിപ്ലവ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ട്ടിയിലേക്ക് ഗൗരിയമ്മയുടെ തിരിച്ചുവരവ് സാധ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായുണ്ടാക്കിയ പാര്‍ട്ടി ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് തിരിച്ചുപോകാനില്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കി.
സ്വന്തം പര്‍ട്ടിയിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ ഗൗരിയമ്മയുടെ പ്രശ്‌നം. സിപിഎമ്മില്‍ ലയിക്കുന്നതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്.

അടുത്തിടെ ഒരു കൂടിക്കാഴ്ചയില്‍ പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചതായി ഗൗരിയമ്മ തന്നെയാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ചാനലുകളോട് വെളിപ്പെടുത്തിയത്. എന്നാല്‍ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം കാരണം ഇടതുമുന്നണിയിലെ ഘടകക്ഷിയാകാം എന്നാണ് തീരുമാനമെന്നും ഗൗരിയമ്മ വ്യക്തമാക്കി.
സിപിഎമ്മുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഗൗരിയമ്മയുടെ ജെഎസ്എസ് പിളര്‍ന്നിരുന്നു, രാജന്‍ ബാബു നേതൃത്വം നല്‍കുന്ന വിഭാഗം ഇപ്പോള്‍ യുഡിഎഫിലാണ്.
പിളര്‍ന്ന പാര്‍ട്ടിയില്‍ വീണ്ടും അഭിപ്രായ ഭിന്നത ഉണ്ടായക്കിയത് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഗൗരിയമ്മ ലയന ക്ഷണം നിരസിച്ചതെന്നാണ് വിവരം. ഇടതുമുന്നണിയില്‍ ചേരുന്നതിനായി കത്ത് നല്‍കി കാത്തിരിക്കുകയാണ് ഗൗിയമ്മയും കൂട്ടരും.
സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്നു ഗൗരിയമ്മ. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും. പിന്നീട് സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിച്ചപ്പോള്‍ ഗൗരിയമ്മ സിപിഎമ്മിനൊപ്പമായി. ഒരുകാലത്ത് കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിച്ച പേരായിരുന്നു ഗൗരിയമ്മയുടേത്.












Click it and Unblock the Notifications