വിവാഹത്തിന് തലേദിവസം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; കാത്തിരുന്നത് ആർക്കു വേണ്ടി?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: വിവാഹത്തിന് തലേദിവസം പ്രതിശ്രുത വരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. വൈക്കം ചാലപ്പറമ്പ് പീടിക ചിറയിൽ സുധീഷ്(35)ആണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാവിലെ ആമ്പല്ലൂർ റെയിൽവേ ക്രോസിന് സമീപത്തെ അക്കാപാനത്താണ് സംഭവമുണ്ടായത്.

സങ്കടം മറന്ന് കുമ്മനവും കൂട്ടരുമെത്തി! കണ്ണന്താനത്തിന് ഉജ്ജ്വല സ്വീകരണം, ബിഡിജെഎസ് ഇടഞ്ഞുതന്നെ...

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ സുധീഷും ടിവി പുരം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹത്തിന്റെ തലേദിവസം രാവിലെ എട്ട് മണിയോടെ ആമ്പല്ലൂർ റെയിൽവേ ക്രോസിന് സമീപത്തെ അക്കാപാനത്ത് എത്തിയ സുധീഷ് മണിക്കൂറുകളോളം റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്നത് കണ്ടുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

വിവാഹം...

വിവാഹം...

ടിവി പുരം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു വിവാഹത്തിന്റെ തലേദിവസം സുധീഷ് ആത്മഹത്യ ചെയ്തത്.

രാവിലെ എട്ട് മണിക്ക്...

രാവിലെ എട്ട് മണിക്ക്...

ചാലപ്പറമ്പ് പീടികചിറയിൽ സുധീഷ് രാവിലെ എട്ട് മണിയോടെയാണ് ആമ്പല്ലൂർ റെയിൽവേ ക്രോസിന് സമീപത്തെ അക്കാപാനത്ത് എത്തിയത്.

മണിക്കൂറുകൾ...

മണിക്കൂറുകൾ...

എട്ട് മണിക്ക് അക്കാപാനത്ത് എത്തിയ സുധീഷ് സമീപത്തെ കടയിൽ നിന്ന് നാരങ്ങാവെള്ളം വാങ്ങി കുടിക്കുകയും ലോട്ടറി ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

സുഹൃത്തിനെ...

സുഹൃത്തിനെ...

മണിക്കൂറുകളോളം റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്നത് കണ്ട് ചിലർ എന്തിനാണ് വന്നതെന്ന് സുധീഷിനോട് ചോദിച്ചു. എന്നാൽ ഒരു സുഹൃത്തിനെ കാത്തുനിൽക്കുകയാണെന്നാണ് സുധീഷ് മറുപടി നൽകിയത്.

ട്രെയിനുകൾ..

ട്രെയിനുകൾ..

ഇതിനിടെ രണ്ട് ട്രെയിനുകൾ ഇതിലൂടെ കടന്നുപോയിരുന്നു. സുധീഷ് സുഹൃത്തിനെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞതോടെ പിന്നീട് ആ ഭാഗത്തേക്ക് ആരും ശ്രദ്ധിച്ചില്ല.

ആത്മഹത്യ...

ആത്മഹത്യ...

രാവിലെ 10.10ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് സുധീഷ് ജീവനൊടുക്കിയത്. ട്രെയിൻ വരുന്നത് കണ്ട സുധീഷ് ട്രാക്കിലേക്ക് കയറിനിൽക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

കാരണം?

കാരണം?

വിവാഹത്തിന്റെ തലേദിവസം സുധീഷ് ആത്മഹത്യ ചെയ്യാൻ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിപിഐഎം ബ്രാഞ്ച് അംഗമായ സുധീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

English summary
groom commits suicide before marriage day.
Please Wait while comments are loading...