കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിന്നസ് പക്രുവിനും കുടുംബത്തിനും നേരെ ആക്രമണം

  • By Gokul
Google Oneindia Malayalam News

കോട്ടയം: പ്രമുഖ സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ ഗിന്നസ് പക്രുവിനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. ഗിന്നസ് പക്രുവിന്റെ പേരിലുള്ള വാടകവീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തന്നെയും മാതാപിതാക്കളെയും മര്‍ദ്ദിച്ചതായി കാട്ടി ഗിന്നസ് പക്രു പോലീസില്‍ പരാതി നല്‍കി.

കോട്ടയത്ത് പണമിടപാട് സ്ഥാപനം നടത്തുന്ന വില്ലൂന്നി സ്വദേശി ആല്‍ഫ് ആയിരുന്നു കഴിഞ്ഞ ആറുമാസമായി കോട്ടയത്തെ പക്രുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരുന്നത്. എന്നാല്‍, നാലുമാസത്തോളമായി വാടക നല്‍കാത്തതിനാല്‍ പക്രു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും വിളിച്ച് കാര്യം ചര്‍ച്ച ചെയ്തിരുന്നു.

pakru

വാടക തരാത്തതിനാല്‍ ആല്‍ഫിനോട് വീട് ഒഴിയുവാനും പക്രു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ വീട്ടില്‍ പ്ലബ്ബറെ കൊണ്ട് വന്ന് ജോലി ചെയ്യിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് പക്രു വീട്ടിലെത്തിയത്. ഇക്കാര്യം ചോദ്യം ചെയ്ത പക്രുവിനെ വാടകക്കാരന്‍ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവിനെയും അമ്മയെയും മര്‍ദ്ദിച്ചത്.

ആല്‍ഫ് തന്റെ പിതാവിനെ ഫ്യൂസുകൊണ്ടും പട്ടകൊണ്ടും അടിച്ചതായി പക്രു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അമ്മയെ നിലത്തിട്ട് ചവിട്ടിയതായും പക്രു പറയുന്നു. ഇരുവരും കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗാന്ധി നഗര്‍ പോലീസ് കേസെടുത്തന്വേഷണം നടത്തിവരികയാണ്. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.

English summary
Guinness Pakru and his family beaten by tenants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X