• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോയ് അറക്കല്‍ ജീവനൊടുക്കിയപ്പോള്‍ അജിത് പറഞ്ഞത്; ഞെട്ടല്‍ മാറെതെ സുഹൃത്തുകള്‍; യാത്ര ദുരൂഹം

 • By Anupama

ദുബായ്: ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി മലയാളി വ്യവസായി ജീവനാെടുക്കിയത് വലിയ നടുക്കമായിരുന്നു. കണ്ണൂര്‍ സ്വദേശിയായ അജിതായിരുന്നു മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം ദുബായിയില്‍ തന്നെ സംസ്‌കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ 26 വര്‍ഷമയി ദുബായിയില്‍ കഴിയുന്ന അജതിന്റെ മരണത്തില്‍ ചില ദുരൂഹതകള്‍ ഉയര്‍ത്തുകയാണ്.

കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്? ചര്‍ച്ച നടന്നെന്ന് നേതാവ്

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

cmsvideo
  അറയ്ക്കല്‍ ജോയി പോയ വഴിയേ അജിതും യാത്രയായി | Oneindia Malayalam
  ആത്മഹത്യ

  ആത്മഹത്യ

  അജിതിനെ തിങ്കളാഴ്ച്ച രാവിലെയായിരുന്നു കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഷാര്‍ജ ജമാല്‍ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് പുറത്തുവരുന്നത്. ഷാര്‍ജ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്.

   30 വര്‍ഷത്തോളം യുഎഇയില്‍

  30 വര്‍ഷത്തോളം യുഎഇയില്‍

  കഴിഞ്ഞ 30 വര്‍ഷത്തോളം യുഎഇയില്‍ തുടരുന്ന വ്യക്തിയാണ് ടിപി അജിത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തന്റെ കമ്പനിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ കമ്പനിക്ക് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന അജിത് ട്വന്റിട20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരള പ്രീമിയര്‍ ലീഡ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു. ദുബായിലെ മെഡോസിലായിരുന്നു താമസം.

  യാത്രയിലാണ് ദുരൂഹത

  യാത്രയിലാണ് ദുരൂഹത

  എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഷാര്‍ജയിലേക്കുള്ള യാത്രയിലാണ് ദുരൂഹത ഉയര്‍ത്തുന്നത്. എല്ലാദിവസവും രാവിലെ നടക്കാനിറങ്ങുന്ന അജിത് കുടുംബാംഗങ്ങളെ ഉണര്‍ത്താതെയാണ് പുറത്തേക്ക് പോകാറുള്ളത്. എന്നാല്‍ ആത്മഹത്യ ചെയ്ത ദിവസം അദ്ദേഹം പുലര്‍ച്ചെ നാലിന് വീട്ടില്‍ നിന്നിറങ്ങി നേരെ ഷാര്‍ജയിലേക്ക് പോകുകയായിരുന്നു. 17 നിലകളുള്ള കെട്ടിടത്തില്‍ നിന്നാണ് ചാടിയത്.

  അറ്റകുറ്റപണികള്‍

  അറ്റകുറ്റപണികള്‍

  ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും അറ്റകുറ്റപണികള്‍ നടന്നുവരികയാണ്. നേരത്തെ ഈ സ്ട്രീറ്റില്‍ അജിത് താമസിച്ചിരുന്നു. എന്നാല്‍ ഇവിടെ സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടോയെന്ന് ബന്ധുക്കള്‍ക്ക് അറിയില്ല. ദുബായില്‍ നിന്നും ഇത്രയും ദൂരം സഞ്ചരിച്ച ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. ഗുരുതര പരിക്കുകളോടെ അജിതിനെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

  നാലാമത്തെ മലയാളി

  നാലാമത്തെ മലയാളി

  കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിക്കുന്ന നാലാമത്തെ മലയാളിയാണ് അജിത്. കടുത്ത മാനസിക സംഘര്‍ഷം സഹിക്കാന്‍ വയ്യാതെയാണ് നാല് പേരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വയനാട് മാനന്തനാടി സ്വദേശിയായ ജോയ് അറക്കല്‍ മരിച്ചപ്പോഴുള്ള അജിതിന്റെ പ്രതികരണമായിരുന്നു എല്ലാവരും ഓര്‍ത്തെടുക്കുന്നത്.

  ബുദ്ധിമോശം

  ബുദ്ധിമോശം

  എന്തിനാണ് അദ്ദേഹം ഇത്തരമൊരു ബുദ്ധിമോശം കാണിച്ചതെന്നായിരുന്നു അജിത് ചോദിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഒരിക്കലും ജോയ് അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏത് പ്രതിസന്ധി ഘട്ടത്തേയും അതിജീവിക്കാനുള്ള കരുത്ത് ബിസിനസുകാര്‍ക്ക ഉണ്ടാവണമെന്നായിരുന്നു അജിതിന്റെ പ്രതികരണം.

  English summary
  Gulf Malayali Ajit Reaction on the suicide of Joy Arakkal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X