തേപ്പ്കാരിയാക്കിയ പെൺകുട്ടിയുടെ കാമുകനും ചിലത് പറയാനുണ്ട്..!! വരന്റെ ലക്ഷ്യം ഇതായിരുന്നു...!

  • By: Anamika
Subscribe to Oneindia Malayalam

തൃശൂര്‍: വിവാഹത്തിന് തൊട്ടുപിന്നാലെ താലി ഊരി ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണക്കില്ലാതെ അധിക്ഷേപിക്കുകയാണ്. വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ് എന്ന് പോലും അന്വേഷിക്കാതെയാണ് പലരും ഈ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി പോസ്റ്റിടുകയും കമന്റിടുകയും ട്രോളുകളുണ്ടാക്കുകയും ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീന ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ യാഥാര്‍ത്ഥ്യം എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടിയുടെ കാമുകനായ യുവാവും വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നു.

ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ അല്ല..?? കാവ്യ മാധവൻ മൂന്നാം ഭാര്യയോ !! മഞ്ജു അറിഞ്ഞിരുന്നില്ല...?

മഞ്ജുവാര്യര്‍ ദിലീപുമായി പിരിയാന്‍ കാരണം ആദ്യവിവാഹമോ..?? ദിലീപിന് രക്ഷപ്പെടാന്‍ കച്ചിത്തുരുമ്പ്..!!

സോഷ്യൽ മീഡിയ പ്രചരണം

സോഷ്യൽ മീഡിയ പ്രചരണം

ഗുരുവായൂരില്‍ വെച്ച് താലി കെട്ടിയ ശേഷം വിവാഹം വേണ്ടെന്ന് വെച്ച പെണ്‍കുട്ടിയെ തേപ്പ്കാരി എന്ന് വിളിച്ചാണ് സോഷ്യല്‍ മീഡിയ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപമാനിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ നിന്നും എത്രയോ ദൂരെയാണ്.

പ്രണയം അറിയിച്ചിരുന്നു

പ്രണയം അറിയിച്ചിരുന്നു

തങ്ങള്‍ പ്രണയത്തിലാണ് എന്ന വിവരം വരനെ അടക്കം എല്ലാവരേയും വിവാഹത്തിന് മുന്‍പേ തന്നെ അറിയിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കാമുകനായ അഭിജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കുന്നു. എന്നാല്‍ വരനായ യുവാവിന് പണമായിരുന്നു വേണ്ടിയിരുന്നത് എന്നും അഭിജിത്ത് പറയുന്നു.

സ്ത്രീധനമാണ് ലക്ഷ്യം

സ്ത്രീധനമാണ് ലക്ഷ്യം

വിവാഹത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞിട്ടും പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധം കാട്ടിയ വരനായ ഷിജിന്‍ പണം മാത്രമായിരുന്നു ലക്ഷ്യമിട്ടത്. വിവാഹം ചെയ്താല്‍ 75 പവന്‍ സ്വര്‍ണം ലഭിക്കുമെന്നതാണ് അയാള്‍ നോക്കിയതെന്നും അഭിജിത്ത് ആരോപിക്കുന്നു.

താറടിച്ച് കാണിക്കുന്നു

താറടിച്ച് കാണിക്കുന്നു

പണം മാത്രമല്ല വരന്റെ പ്രശ്‌നം. വിവാഹം വേണ്ടെന്ന് വെച്ച പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ വഴി താറടിച്ച് കാണിക്കാനും മാനസികമായി തകര്‍ക്കാനും അയാള്‍ക്ക് ലക്ഷ്യമുള്ളതായി തോന്നുന്നുവെന്നും അഭിജിത്ത് പറയുന്നു.

ചെരുപ്പൂരി അടിച്ചു

ചെരുപ്പൂരി അടിച്ചു

വിവാഹശേഷം താലി ഊരി നല്‍കിയ പെണ്‍കുട്ടിയെ വരന്റെ അമ്മാവനായ ആള്‍ ചെരുപ്പൂരിയാണ് അടിച്ചതെന്ന് അഭിജിത്ത് പറയുന്നു.പിന്നീട് ഗുരുവായൂരില്‍ കയ്യാങ്കളി തന്നെ നടന്നുവെന്നും അഭിജിത്ത് പറയുന്നു.

8 ലക്ഷം നഷ്ടപരിഹാരം

8 ലക്ഷം നഷ്ടപരിഹാരം

വിവാഹം മുടങ്ങിയതിന് 15 ലക്ഷം രൂപയാണ് അവര്‍ പോലീസ് സ്‌റേറഷനില്‍ വെച്ച് നഷ്ടപരിഹാരം ചോദിച്ചത്. പിന്നീടുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം അത് 8 ലക്ഷമാക്കി കുറച്ചുവെന്നും കാമുകനായ യുവാവ് പറയുന്നു.

വിവാഹപ്രായം ആയിട്ടില്ല

വിവാഹപ്രായം ആയിട്ടില്ല

വിവാഹം ഉപേക്ഷിച്ച് ഇറങ്ങിവന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഇപ്പോള്‍ സാധിക്കാത്തതിനുള്ള കാരണവും അഭിജിത്ത് വെളിപ്പെടുത്തുന്നു. തനിക്കിപ്പോള്‍ 20 വയസ്സ് മാത്രമാണ് പ്രായമുള്ളത്. അതുകൊണ്ട് തന്നെ നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും അഭിജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

അവൾ തേപ്പുകാരി അല്ല

അവൾ തേപ്പുകാരി അല്ല

മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ഈ വിവരം അറിഞ്ഞിട്ടും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് അഭിജിത്ത് പറയുന്നു. അവള്‍ തേപ്പുകാരി അല്ലാത്തത് കൊണ്ടാണ് ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും തന്നെ വഞ്ചിക്കാഞ്ഞതെന്നും അഭിജിത്ത് പറയുന്നു.

പഠനം കഴിഞ്ഞാൽ വിവാഹം

പഠനം കഴിഞ്ഞാൽ വിവാഹം

മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ തന്റെ പഠനം കഴിഞ്ഞ ഉടനെ വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുകയാണ് എന്നും അഭിജിത്ത് പറയുന്നു. സോഷ്യല്‍ മീഡിയ വഴി അവളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും അഭിജിത്ത് അഭ്യര്‍ത്ഥിക്കുന്നു.

Abhijith Talks About Guruvayur Incident
പ്ലീസ്..കൊല്ലരുത്

പ്ലീസ്..കൊല്ലരുത്

പെണ്‍കുട്ടി കാമുകന്റെ കൂടെ അല്ല, വീട്ടിലുണ്ടെന്ന് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ആ കുടുംബത്തിന് വീടിന് പുറത്തിറങ്ങാന്‍ ആവുന്നില്ലെന്നും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും ഷാഹിന സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണങ്ങളോട് പ്രതികരിച്ചിരുന്നു.

English summary
Guruvayur Wedding controversy: girl's lover reacts to controvercies
Please Wait while comments are loading...