Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏത് സിനിമ ചെയ്യണമെന്ന ബോധ്യം പൃഥ്വിരാജിനുണ്ട്, സിനിമയെ ധ്രുവീകരിക്കാന്‍ അനുവദിക്കില്ല'; സന്ദീപ് സേനന്‍

കോഴിക്കോട്: പൃഥിരാജിനെയും ബേസില്‍ ജോസഫിനെയും നായകനാക്കി കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ വിപിന് ദാസ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രമാണ് വിപിന്‍ ദാസ് പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥിരാജ് അടക്കമുള്ളവര്‍ക്കെതിരെ ഭീഷണി സന്ദേശവുമായി തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയിരുന്നു. ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിസലും വികലമായി കാണിച്ചു കൂട്ടാനാണ് ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ലെന്നാണ് പ്രതിഷ് വിശ്വനാഥ് പറഞ്ഞിരുന്നു.

1

പൃഥിരാജിനെതിരെയുള്ള ഭീഷണി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ വ്യക്തമാക്കുന്നത്. പോസ്റ്റര്‍ കണ്ട് സിനിമയെ മുന്‍വിധ്ിയോടെ സമീപിക്കുന്നതും അഭിനയിക്കുന്ന നടനെതിരെ ഭീഷണി മുഴക്കുന്നതും അനുവദിക്കാനാകില്ലെന്ന് നിര്‍മ്മാതാവ് സന്ദീപ് സേനന്‍ പറഞ്ഞു. ഏത് സിനിമ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആ നടന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

പൃത്വിരാജ് അല്ല സിനിമയിലെ മറ്റ് എതൊരാള്‍ ആണെങ്കിലും ഏത് സിനിമ തിരഞ്ഞെടുക്കണം, ഏത് വേണ്ട എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. നന്ദനം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ആളാണ് പൃഥ്വിരാജ്. 20 വര്‍ഷമായി സിനിമ ചെയ്യുന്ന പൃഥ്വിരാജിന് ഏത് സിനിമ ചെയ്യണമെന്നും ചെയ്യേണ്ട എന്നും തീരുമാനിക്കാനുള്ള ബോധ്യമുണ്ട്. അത് തീരുമാനിക്കേണ്ടത് പുറത്ത് നിന്നുള്ള ഒരാളല്ല.

3

പൃഥ്വിരാജിനെ ടാര്‍ഗറ്റ് ചെയ്യാനും മലയാള സിനിമയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ഒരു നീക്കവും അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ല. ഈ സിനിമയുടെ പേരില്‍ പൃഥ്വിരാജിനെതിരെയുള്ള ഭീഷണി ഒരു തരത്തിലും അനുവദിച്ചു കൊടുക്കില്ല. ഈ സിനിമയുടെ പേരില്‍ പൃഥ്വിരാജിനെതിരെയുള്ള ഭീഷണി മുഖവിലയ്‌ക്കെടുക്കുന്നുമില്ല.

4

പോസ്റ്ററും പേരും കണ്ട് സിനിമയെ എതിര്‍ക്കുന്നതും സിനിമ എന്ന മാധ്യമത്തെയും, സിനിമാ വ്യവസായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൃഥ്വിരാജിനെ വിമര്‍ശിച്ച പ്രതിഷ് വിശ്വനാഥ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.

5

മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ - എന്നായിരുന്നു പ്രതീഷ് വിശ്വനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

6

അതേസമയം, പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പേ കേട്ട കഥയാണെന്നും ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്ന കഥയാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചിരുന്നു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വിരാജ് പങ്കുവച്ചിരുന്നു.

7

ബേസില്‍ ജോസഫും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ജയ ജയ ജയ ജയഹേ'ക്ക് ശേഷം വിപിന്‍ ദാസിനും 'കുഞ്ഞിരാമായണ'ത്തിനും 'ഗോദ'യ്ക്കും ശേഷം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിനുമൊപ്പം ഒരുമിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബേസില്‍ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്‌ക്രീനില്‍ ഒരുമിക്കാനാവുതിന്റെ ത്രില്ലിലാണ് താനെന്നും ബേസില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+