കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍; ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ ഹാദിയ കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമ്മീഷന്‍. പെണ്‍കുട്ടി സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുണ്ടെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

05

നേരത്തെ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. കേസില്‍ വസ്തുതാന്വേഷണം നടത്തുന്നുണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.

എല്ലാ നടപടി ക്രമങ്ങളും കമ്മീഷന്‍ പാലിക്കുന്നുണ്ട്. സുതാര്യമായ അന്വേഷണമാണ് നടത്തുന്നത്. വനിതകള്‍ക്കെതിരേ ഏത് തരത്തിലുള്ള അവകാശ ലംഘനം നടന്നാലും ക്രിയാത്മക ഇടപെടലുകള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ജോസഫൈന്‍ പറഞ്ഞു.

ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം അയച്ച ഹൈക്കോടതി വിധിയാണ് വിവാദമായത്. തുടര്‍ന്ന് ഇതിനെതിരേ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീംകോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹാദിയ കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
Hadiya case: If want report will be submit to Supreme Court- says Josafain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X