കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് സബ്‌സിഡി ധൃതിപിടിച്ചു നിര്‍ത്തിയത് പ്രതിഷേധാര്‍ഹം: ഇടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ പേരില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി ധൃതിപിടിച്ചു നിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. 2022നകം പുതിയ ഹജ്ജ് നയം രൂപീകരിക്കണമെന്നും അപ്പോഴേക്കും ഘട്ടം ഘട്ടമായി സബ്‌സിഡി പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നുമാണ് കോടതി നിര്‍ദേശം. നാലു വര്‍ഷം ബാക്കി നില്‍ക്കെ മുന്നറിയിപ്പില്ലാതെ ഒറ്റയടിക്ക് സഹായ ധനം നിര്‍ത്തുമ്പോള്‍ പതിനായിരക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകരാണ് പ്രതിസന്ധിയിലാവുന്നത്.

ഹജ്ജ് സബ്‌സിഡിക്ക് മുമ്പ് അവസാനിപ്പിക്കേണ്ടത് വിമാന കമ്പനികളുടെ കൊള്ള: മുസ്ലിം ലീഗ്‌
മുസ്്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഹജ്ജ് സബ്‌സിഡി തുക മാറ്റിവെക്കുമെന്ന് പറയുന്നവര്‍ ആരെയാണ് കബളിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ മൗലികമായ ബാധ്യതയായ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഹജ്ജ് സബ്‌സിഡിയുമായി ബന്ധിപ്പിച്ച വില കുറഞ്ഞ തന്ത്രം പയറ്റുന്നത് വിലകുറഞ്ഞതാണ്. മുന്നറിയിപ്പില്ലാതെ നിരക്കു കുത്തനെ കൂടുന്ന പ്രഹരമേറ്റ ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രയാസം ലഘൂകരിക്കാന്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് ആലോചിക്കും. ഹജ്ജ് യാത്രികരെ കൊള്ള ചെയ്യുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടും. കോടതിയെ സമീപിക്കുന്നതും പരിഗണിക്കും.

et

ഹജ്ജ് സബ്‌സിഡിയുടെ യഥാര്‍ത്ഥ പ്രായോജകര്‍ ഈ മേഖല കുത്തകയാക്കി വെച്ച വിമാന കമ്പനികളാണ്. സാധാരണ നിരക്കിനെക്കാള്‍ ഇരട്ടിയിലേറെ നിരക്ക് ഈടാക്കുന്ന അവര്‍ ആനുകൂല്ല്യം മൊത്തം അടിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിന് അറുതി വരുത്താന്‍ ഇ. അഹമ്മദ് മന്ത്രിയായിരുന്ന കാലത്ത് വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആഗോള ടെണ്ടര്‍ ക്ഷണിച്ച് കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്നവര്‍ക്ക്‌ ഹജ്ജ് വിമാന സര്‍വ്വീസ് കൈമാറിയാല്‍ ഗണ്യമായ തോതില്‍ നിരക്കും ചെലവും കുറയുമെന്നതാണ് വസ്തുത. ഇക്കാര്യം കോടതിയും പരാമര്‍ശിച്ചിരുന്നു.

ഘട്ടം ഘട്ടമായി സബ്‌സിഡി നിര്‍ത്തും മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് പല വേദികളിലും ആവശ്യപ്പെട്ടിരുന്നു. അതു ന്യായമാണെന്ന് അധികൃതര്‍ സമ്മതിച്ചതുമായിരുന്നു. ഇത്തവണ അതിലൊന്നും ധാരണ ഉണ്ടാക്കാതെ ഹജ്ജ് യാത്രയുടെ ഘട്ടങ്ങള്‍ പിന്നിട്ട ശേഷം സബ്‌സിഡി തിരക്കിട്ട് പിന്‍വലിക്കുന്നതോടെ ഒന്നര ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് പ്രയാസത്തിലായത്. ഇതില്‍ പലരും കഷ്ടിച്ച് ഹജ്ജിനുള്ള തുക സ്വരുക്കൂട്ടിയവരാണ്. നിരക്ക് കുത്തനെ കൂടുന്നതോടെ താങ്ങാനാവാതെ പിന്‍മാറുന്ന വിശ്വാസികളുടെ കണ്ണീര് കാണാതിരിക്കരുതെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

English summary
hajj subsidy stopped because of the protest; ET
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X