Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതില്‍ അഭിമാനം, മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍

തിരുവനന്തപുരം; സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി സ്ഥാനത്തില്‍ എന്‍എസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്നാല്‍ കേന്ദ്ര മന്ത്രിസ്ഥാനം എന്‍എസ്എസിനുള്ള അംഗീകാരമാണെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ ലഭിച്ചതില്‍ സന്തോഷമുണ്ട്.

പക്ഷേ സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തൃശൂരില്‍ ജയിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

sukumaran-nair

കേരളത്തിന് മന്ത്രിസ്ഥാനം രണ്ടെണ്ണം ലഭിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ ബിജെപി അഭിനന്ദിക്കുന്നു. സുരേഷ് ഗോപിക്ക് സഹമന്ത്രിസ്ഥാനമാണ് ലഭിച്ചതെന്ന ചോദ്യത്തിന്, ആദ്യം താഴെ നിന്നല്ലേ വരേണ്ടതെന്നായിരുന്നു മറുപടി. 2015ല്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

സുരേഷ് ഗോപി ബജറ്റ് യോഗം നടക്കുന്ന ഇടത്തേക്ക് വന്നതാണ് ശരിയായില്ലെന്നായിരുന്നു അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞത്. പിന്നീട് സുരേഷ് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരില്‍ നിന്ന് അനുഗ്രഹം തേടിയിരുന്നു.

അതേസമയം യാക്കോബായ സഭ നിരണ ഭദ്രാസന മുന്‍ മെത്രോപ്പോലീത്ത ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയും സുകുമാരന്‍ നായര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവരദോഷി പരാമര്‍ശത്തെ പരിഹസിച്ച് കൊണ്ടായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. മാര്‍ കൂറിലോസ് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായിരുന്നില്ലേ. ആവശ്യമില്ലാതെ കാലു നക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം വിജയിക്കണമെങ്കില്‍ ശക്തമായ പ്രതിപക്ഷം വേണം. ശക്തമായ പ്രതിപക്ഷം ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് മാറി. കേരളത്തിലും സര്‍ക്കാരിനോട് അപ്രീതിയുണ്ട്. അത് ഉള്‍ക്കൊണ്ട് പ്രതിപക്ഷത്തിന് ബഹുമാനം നല്‍കണം.

കേന്ദ്രത്തിന്റെ അനുഭവം പഠിച്ച് കൊണ്ട് മര്യാദയ്ക്ക്, പ്രതിപക്ഷത്തെയും കൈയ്യിലെടുത്ത് കൊണ്ട് ജനങ്ങള്‍ക്ക് ഗുണകരമായ പ്രവൃത്തി ഇനിയെങ്കിലും ചെയ്തില്ലെങ്കില്‍ കേരള സര്‍ക്കാരിനും ഇതേ അനുഭവം തന്നെയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തെ കൂടി കണക്കിലെടുത്ത് മുന്നോട്ട് പോകുന്ന രീതി വരണമെന്നും, നല്ല ഭൂരിപക്ഷം ഉണ്ടെങ്കില്‍ പ്രതിപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും, സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്രത്തിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ കൂടി വിലയ്ക്ക് എടുത്ത് ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ തയ്യാറാകണം. അല്ലെങ്കില്‍ കേന്ദ്രത്തില്‍ സംഭവിച്ചത് പോലെ ഉണ്ടാകുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+