കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം: കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

Google Oneindia Malayalam News

കോഴിക്കോട്: വനിതാ ചലച്ചിത്രോത്സവത്തില്‍ നിന്നും തന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടിയും. മേളയിൽ സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ 'അസംഘടിതകർ'എന്ന ചിത്രത്തിന് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ലെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. അസംഘിടതർ എന്ന തന്റെ ചിത്രം ഒഴിവാക്കിയതിനെതിരായിട്ടായിരുന്നു കുഞ്ഞിലയുടെ പ്രതിഷേധം. അതേസമയം, അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണെന്നും ഹരീഷ് വിമർശിക്കുന്നുണ്ട്.

'മലയാളത്തിലെ ഏറ്റവും വിപണന മൂല്യമുള്ള നടനെയാണ് തറയില്‍ കിടക്കുന്നതായി അവർ കണ്ടത്': ശാന്തിവിള ദിനേശ്'മലയാളത്തിലെ ഏറ്റവും വിപണന മൂല്യമുള്ള നടനെയാണ് തറയില്‍ കിടക്കുന്നതായി അവർ കണ്ടത്': ശാന്തിവിള ദിനേശ്

'കുഞ്ഞില,കെ.കെ.രമ,ആനി രാജ. രണ്ട് നാൾക്കുള്ളിൽ

'കുഞ്ഞില,കെ.കെ.രമ,ആനി രാജ. രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ. അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ. ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ. കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല'-ഹരീഷ് കുറിക്കുന്നു

അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍

അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ്

അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ്. (പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്. അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്. ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ് സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഹരീഷ് പേരടി കൂട്ടിച്ചേർക്കുന്നു.

കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി സംവിധായകന്‍

കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി സംവിധായകന്‍ പ്രതാപ് ജോസഫും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു വനിതാ ചലച്ചിത്രമേള നടക്കുമ്പോള്‍ എന്തുകൊണ്ടാണ് തന്റെ സിനിമ ഇതില്‍ കാണിക്കാത്തത് എന്നതിനുള്ള വിശദീകരണമാണ് കുഞ്ഞില ചോദിച്ചതെന്നെന്നായിരുന്നു പ്രതാപ് ജോസഫ് ഡൂള് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

വനിതാ ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍

വനിതാ ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമുണ്ടാവണമെന്ന് മൂന്ന് വര്‍ഷമായി ഉന്നിയിക്കുന്ന ആവശ്യമാണെന്നും എന്നാല്‍ ഇതുവരെ ഇതിനൊരു വ്യക്തത വരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിലയോട് സ്വീകരിച്ച ലപാടിൽ പ്രതിഷേധിച്ചും സിനിമ പിൻവലിക്കാനുള്ള വിധു വിൻസെന്റിന്റെ നിലപാടിൽ ഐക്യപ്പെട്ടും വനിതാ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേല്പിക്കുകയാണെന്നും പ്രതാപ് ജോസഫ് വ്യക്തമാക്കി

സംവിധായിക കുഞ്ഞിലയോട് സ്വീകരിച്ച നിലപാടിൽ

'സംവിധായിക കുഞ്ഞിലയോട് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചും സിനിമ പിൻവലിക്കാനുള്ള വിധു വിൻസെന്റിന്റെ നിലപാടിൽ ഐക്യപ്പെട്ടും വനിതാ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേല്പിക്കുകയാണ്. ഇനി ഈ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്ന് സിനിമ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. 2017 മാർച്ചിലാണ് ആദ്യത്തെ വനിതാ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇത് ജനാധിപത്യ രീതിയിൽ നടത്തണമെന്ന് മാറിമാറിവന്ന തമ്പുരാക്കന്മാർക്ക് തോന്നിയിട്ടില്ലെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല.'- പ്രതാപ് ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

English summary
hareesh peradi in support of director Kunjila masilamani: Criticism of Film Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X