'ശവപറമ്പിലെങ്കിലും ഞങ്ങൾക്ക് ജയിച്ചേ പറ്റു...' പിണറായിക്ക് നടൻ ഹരീഷ് പേരടിയുടെ തുറന്ന കത്ത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടൻ ഹരീഷ് പേരടി. നാടക രംഗത്തോടുളള അവഗണനയ്ക്ക് എതിരെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. നാടക രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടനാണ് ഹരീഷ് പേരടി. കൊവിഡ് കാലത്തും നാടക മേഖലയ്ക്ക് വേണ്ടി ഹരീഷ് പേരടി ശക്തമായി ശബ്ദം ഉയർത്തിയിരുന്നു.
നാടക അക്കാദമിക്ക് രൂപം കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരീഷ് പേരടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. അതിന് നൂറ് കോടിയും ആയിരം കോടിയും വേണ്ടതില്ലെന്ന് ഹരീഷ് പേരടി കത്തിൽ പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: '' പിണറായി സഖാവിന് ഒരു തുറന്ന കത്ത്..... നൂറ് കോടിയും ആയിരം കോടിയും വേണ്ട ഒരു നാടക അക്കാദമിക്ക് രൂപം നൽകാൻ ... കമ്മ്യൂണിസം അഥവാ മാർക്സിസം കേരളത്തിൽ പടരാൻ നാടകം അഥവാ നാടകക്കാരായ ഞങ്ങളുടെ പൂർവികർ വഹിച്ച പങ്കെന്താണെന്നുള്ളത് കേരളത്തിന്റെ ചരിത്രമാണ്... ഇപ്പോഴും പാർട്ടിയും സർക്കാറും ഒറ്റപെടുമ്പോൾ ആദ്യം കാവലായി പ്രതിരോധം സൃഷ്ടിക്കുന്ന പാവങ്ങളാണ് ഈ നാടകകൂട്ടത്തിലെ 99 % വും..

എന്നിട്ടും ഒരു ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ അടിസ്ഥാനവർഗ്ഗമായ ഞങ്ങളോട് എന്തിനാണ് ഈ അവഗണന?.. എന്റെ പ്രിയപ്പെട്ട പിണറായി സഖാവേ.. ഈ നാടകകൂട്ടത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന അപേക്ഷയാണിത്... ഇനി ഇങ്ങിനെയൊന്ന് ഉണ്ടാവില്ല... പരിഗണിക്കുക... നാടകത്തിനു വേണ്ടി മാത്രം ജീവിച്ച് ഒന്നും സമ്പാദിക്കാതെ മരിച്ചുപോയ എന്റെ നാടക സഖാക്കൾക്കു വേണ്ടി..

ഇപ്പോഴും രോഗം വന്ന് മൂർച്ഛിച്ചിട്ടും നാടകത്തിനു വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി.. ഞങ്ങളുടെ സ്വപ്നമായ നാടക അക്കാദമി വന്നേ പറ്റു... നമ്മുടെ സിനിമയെക്കാൾ 20 പത് വർഷം മുന്നിൽ ഓടുന്നതാണ് നമ്മുടെ നാടകങ്ങൾ.. പക്ഷെ നമ്മുടെ കെ.റെയിൽ പോലെ ഓടാൻ ട്രാക്കുകളില്ലാ എന്ന് മാത്രം... പുതുമയുള്ളതാണ് എന്ന് പറഞ്ഞ് എന്റെ മുന്നിലെ എത്തുന്ന സിനിമാ കഥകളും കഥാപാത്രങ്ങളും കേൾക്കുമ്പോൾ ഉള്ളിൽ എനിക്ക് ചിരി വരും...

ഇതൊക്കെ നാടകത്തിൽ പയറ്റിയതുകൊണ്ട് ആ കഥാപാത്രങ്ങളും അവരുടെ കഥാപരിസരവും എന്നെ സംബന്ധിച്ചിടത്തോളം പഴയതു തന്നെയാണ്... അരങ്ങ് ഒഴിയുമ്പോൾ നിങ്ങളെന്ത് നേടി എന്ന് ഒരു ചോദ്യം എനിക്കു നേരെ ഉയർന്നാൽ.. ജനം തിളച്ച് മറിയുന്ന ഒരു നാടക ശാലയെങ്കിലും എനിക്ക് ചൂണ്ടി കാണിച്ച് കൊടുക്കാൻ പറ്റണം... നാടക അക്കാദമി വേണം... ശവപറമ്പിലെങ്കിലും ഞങ്ങൾക്ക് ജയിച്ചേ പറ്റു... ലാൽസലാം..''
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications