കൊയ്ത്തുപാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം കൊയ്ത്തുത്സവം; കുട്ടി കര്‍ഷകര്‍ വിതച്ചത് കൊയ്ത...

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കൊയ്ത്തു പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം കൊയ്ത്തുത്സവാന്തരീക്ഷം കുട്ടി കര്‍ഷകര്‍ വിതച്ചത് കൊയ്യ്തു ഒപ്പം നാടിന് മാതൃകയായി.

'പുഞ്ച വടക്കലേ പാടത്ത് നിന്ന് .... വരിനെല്ലിന്റെ ഉരിനാഴി കഞ്ഞിവെച്ചു' കൊയ്ത്തു പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം കൊയ്ത്തുത്സവം വളയം ഗ്രാമത്തിന് ഉത്സവമായി. കുട്ടികള്‍ ഉഴുതു മറിച്ച വളയം പൂവ്വം വയലിലെ കൊയ്ത്തുത്സവത്തില്‍ നൂറുമേനി വിളവ്. വളയം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും പാടത്ത് കൈയ്യാനിറങ്ങിയത് കാര്‍ഷിക സമൃദ്ധിക്ക് പുത്തന്‍ ഉണര്‍വായി.

kuttikarshakar

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പൂവം വയലിലെ തരിശ് ഭൂമിയില്‍ വളയം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും കുടുംബശ്രീ 3 ാം വാര്‍ഡ് യൂണിറ്റും സംയുകത്മായാണ് കൃഷിയിറക്കിയത്. പാരമ്പര്യ കര്‍ഷകരായ കണാരേട്ടനും കുഞ്ഞിരാമേട്ടനും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

വളയം, വാണിമ്മേല്‍ പ്രദേശങ്ങളില്‍ പാരമ്പര്യമായി കൃഷി ചെയ്ത് വരുന്ന കൊയ്യാള, വയലോക്കി എന്നീ വിത്തനങ്ങളാണ് പ്രധാനമായും കൃഷി ചെയ്തത്. വളയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് നടത്തി വരുന്ന സേവനങ്ങള്‍ ഏറെ മാതൃകപരമാണെന്നും കൊയത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുമതി പറഞ്ഞു.

പഴയകാല കാര്‍ഷിക സംസ്‌കൃതയിലേക്ക് തിരിച്ച് പോകണമെന്നും നമുക്ക് ആവശ്യമായ എല്ലാ ഭക്ഷ്യ വസ്തുക്കളും നമ്മുടെ നാട്ടില്‍ തന്നെ ഉത്്പാദിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ചടങ്ങില്‍ സംസാരിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി കണ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

പിടിഎ പ്രസിഡന്റ് വി കെ രവി അധ്യക്ഷത വഹിച്ചു. എ കെ രവി, പഞ്ചായത്ത് അംഗങ്ങളായ എ കെ രവി, പി എസ് പ്രീത, അജിത,ഇബ്രാഹിം, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ഇബ്രാഹിം , കൃഷി ഓഫീസര്‍ അശ്വതി, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് കുഞ്ഞുബ്ദുള്ള മാസ്റ്റര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍ ആര്‍ ഷബിത എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Harvesting by children; Nadapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്