മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മുസ്ലീം പള്ളിയുടെ മൂത്രപ്പുരയുടെ പേരില്‍ സംഘര്‍ഷം, 2 മരണം | Oneindia Malayalam

  അലിഗഢ്: മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലിയുള്ള തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കലാപത്തെ തുടര്‍ന്ന് നിരവധി മുസ്ലീം കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു. അലിഗഢില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഖുരാംപൂര്‍ മേവാതി ഗ്രാമത്തിലാണ് സംഭവം.

  റൂബെല്ല വാക്‌സിന്‍ നല്ലതിന്, മുസ്ലീം പള്ളികളില്‍ ഖത്തീബുമാരുടെ ആഹ്വാനം! ഇനിയാരും മുഖംതിരിക്കില്ല...

  ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത എസ് നായര്‍! സോളാര്‍ കേസില്‍ പുതിയ ട്വിസ്റ്റ്....

  ഗ്രാമത്തിലെ മുസ്ലീം പള്ളിയുടെ മൂത്രപ്പുരയെ ചൊല്ലിയുള്ള തര്‍ക്കമാണ് വര്‍ഗീയ ലഹളയിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രാംവീര്‍ ശര്‍മ്മയുടെ ഭൂമിയില്‍ പള്ളിയുടെ മൂത്രപ്പുര പണിതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. രാംവീര്‍ ശര്‍മ്മയുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു അദ്ദേഹത്തിന്റെ ഭൂമിയില്‍ മൂത്രപ്പുര പണിതത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാംവീര്‍ ശര്‍മ്മ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പേയുള്ള ഈ തര്‍ക്കമാണ് കഴിഞ്ഞദിവസം സംഘര്‍ഷത്തിലെത്തിയത്. രാംവീര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആള്‍ക്കാര്‍ മൂത്രപ്പുര തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

  മൂത്രപ്പൂര...

  മൂത്രപ്പൂര...

  മുസ്ലീം പള്ളിയുടെ മൂത്രപ്പൂരയെ ചൊല്ലിയാണ് ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. കൊല്ലപ്പെട്ട രാംവീര്‍ ശര്‍മ്മയുടെ ഭൂമിയിലാണ് പള്ളിയുടെ മൂത്രപ്പുര പണിതതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാംവീര്‍ ശര്‍മ്മ ബന്ധപ്പെട്ട അധികൃതര്‍ക്ക് ആറു മാസം മുന്‍പ് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ രാംവീറിന്റെ പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയൊന്നും എടുത്തില്ല. ഇതാണ് മുസ്ലീം പള്ളിയുടെ മൂത്രപ്പുര തകര്‍ക്കുന്ന സ്ഥിതിയിലേക്കെത്തിയത്.

  സംഘര്‍ഷം...

  സംഘര്‍ഷം...

  രാംവീര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആള്‍ക്കാര്‍ പള്ളിയുടെ മൂത്രപ്പുര തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ശര്‍മ്മ കൊല്ലപ്പെട്ടതോടെ സംഭവത്തിന് വര്‍ഗീയ സ്വഭാവം വന്നു. ബിജെപി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ശര്‍മ്മയുടെ മൃതദേഹവുമായി ഒരു വിഭാഗം റോഡ് ഉപരോധിച്ചു. ഇതിനു പിന്നാലെ ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.

  തിരിച്ചുവരില്ലെന്ന്....

  തിരിച്ചുവരില്ലെന്ന്....

  ഇതിനിടെ ഹസിന്‍ എന്നയാളും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിനുമറിയില്ല. സംഘര്‍ഷം രൂക്ഷമായതോടെയാണ് മുസ്ലീം കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തത്. വളര്‍ത്തുമൃഗങ്ങളെയടക്കം കൈയിലെടുത്താണ് പലരും നാടുവിട്ടത്. ഭൂമി പ്രശ്‌നത്തിന് ബിജെപി നേതാക്കള്‍ വര്‍ഗീയ നിറം നല്‍കുകയാണെന്നും, തങ്ങള്‍ക്ക് ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാന്‍ ഭയമാണെന്നുമാണ് അസ്ലം എന്നയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

  പ്രശ്‌നം വഷളാക്കിയത്....

  പ്രശ്‌നം വഷളാക്കിയത്....

  രാംവീര്‍ ശര്‍മ്മയുടെ പരാതിയില്‍ മാസങ്ങളായിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരാണ് പ്രശ്‌നം വഷളാക്കിയതെന്നാണ് ഹിന്ദു മഹാസഭ നേതാവ് പ്രതികരിച്ചത്. ആറു മാസമായി തങ്ങള്‍ ഉദ്യോഗസ്ഥരോട് നടപടി സ്വീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ അവര്‍ യാതൊരു നടപടിയുമെടുത്തില്ലെന്നും രാംവീറിന്റെ ഭാര്യയും പറഞ്ഞു. അതേസമയം പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണുമെന്ന് അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രാംവീറിന്റെ കുടുംബത്തിന് ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്, ഉടന്‍ തന്നെ ഒരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ ഗ്രാമത്തില്‍ വിന്യസിച്ചിട്ടുണ്ട്.

  English summary
  clash between two groups over mosque toilet.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്