കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ,താരമരശേരി രൂപതകളുടെ വിദ്വേഷ പ്രചരണം; എന്തുകൊണ്ട് നടപടിയില്ലെന്ന് സത്താർ പന്തല്ലൂർ

Google Oneindia Malayalam News

തിരുവനന്തപുരം; പാലാ ബിഷപ്പിന്റെ നർക്കോട്ടിംഗ് ജിഹാദ് സംബന്ധിച്ച പ്രസംഗത്തിലും താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പുറത്തിയ ഇസ്ലാം വിരുദ്ധ പുസ്തകത്തിനുമെതിരെ എന്തുകൊണ്ടാണ് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ. രണ്ടു സമുദായങ്ങളെ ശത്രുക്കളാക്കി രാഷ്ടീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നതും അത് കണ്ടില്ലെന്ന് നടിക്കുന്നതും ഒരു പോലെ കുറ്റകരമാണെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. സത്താർ പന്തല്ലൂരിന്റെ വാക്കുകൾ ഇങ്ങനെ

 sathar panthallor

കേരളത്തിൻ്റെ സമാധാനവും സൗഹൃദവും തകർക്കുന്ന പ്രസംഗവും പുസ്തകവും പുറത്ത് വന്നു. രണ്ടും പാലാ, താമരശ്ശേരി രൂപതയുടെ ഉത്തരവാദിത്വത്തിൽ. മുസ് ലിംകൾക്കെതിരെയുള്ള കടുത്ത വിദ്വേഷവും കളവുമാണ് ഈ പ്രചരിപ്പിക്കുന്നതെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. അന്യ മതസ്ഥരായ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ചതിക്കുന്നതും ഇസ് ലാം തത്ത്വ പ്രകാരം പുണ്യമാണെന്നും സ്വർഗത്തിലെത്താനുള്ള വഴിയുമാണെന്നുമാണ് പുസ്തകത്തിലെ ഗുരുതരമായ ഒരു പരാമർശം. താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വരികളാണത്രേ ഇത്. ഇത്തരം വിദ്വേഷ പ്രചാരണം മുതലെടുക്കുവാനും സമുദായങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുവാനും ശ്രമങ്ങൾ തകൃതിയായി നടക്കുന്നുമുണ്ട്.

ദേശദ്രോഹ ലഘുലേഖ കണ്ടെത്തിയാൽ യു.എ.പി.എ ചുമത്താൻ മാത്രം ജാഗ്രതയുള്ള പോലീസുള്ള നമ്മുടെ സംസ്ഥാനത്ത് ഇക്കാര്യത്തിൽ ഒരു നടപടിയും കാണുന്നില്ല. രണ്ടു സമുദായങ്ങളെ ശത്രുക്കളാക്കി രാഷ്ടീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നതും അത് കണ്ടില്ലെന്ന് നടിക്കുന്നതും ഒരു പോലെ കുറ്റകരമാണെന്ന് ഓർക്കുക, ഫേസ്ബുക്കിൽ സത്താർ പന്തല്ലൂർ കുറിച്ചു.

അതേസമയം '33 സത്യങ്ങളും വസ്തുതകളും ചോദ്യോത്തരങ്ങളിലൂടെ' എന്ന പുസ്തകത്തിലെ പ്രചരണം സംബന്ധിച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സാമുദായിക സൗഹൃദത്തെ തകർക്കാൻ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ തന്നെ ഗൂഢാലോചന നടത്തുകയാണെന്നും എസ്കെഎസ്എസ്എഫ് കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തിൽ നർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് താമരശ്ശേരി രൂപത ലൗ ജിഹാദ് ഉണ്ടെന്ന ആരോപണമുള്ള പുസ്തകം പുറത്തിറക്കിയത്. ലവ് ജിഹാദിന് 9 ഘട്ടങ്ങളുണ്ടെന്നാണ് പുസ്തകത്തിൽ പറയുന്നത്. പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഇസ്ലാം മത പുരോഹിതന്മാര്‍ വഴി ആഭിചാരക്രിയകള്‍ നടക്കുന്നുവെന്ന ആരോപണമാണ് പുസ്തകത്തിലുള്ളത്. കൈവിഷം അഥവാ ഓതിക്കല്‍ എന്നാണ് ഇവയുടെ പേര്, പെണ്‍കുട്ടികളുടെ തൂവാലയോ തലമുടിയോ മറ്റ് വസ്തുക്കളോ കിട്ടിയാല്‍ ഇത്തരം ആഭിചാരം ചെയ്യാമെന്നും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. റമസാന്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ മറ്റ് മതസ്ഥരെ ക്ഷണിക്കുന്നത് ലവ് ജിഹാദിന് വേണ്ടിയാണെന്നുള്ള ആരോപണങ്ങളും പുസ്തകത്തിൽ ഉണ്ട്.

അതേസമയം വിവാദത്തിൽ പ്രതികരണവുമായി ഇന്ന് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
ആഭിചാര പ്രവൃത്തിയിലൂടെ പെൺകുട്ടികളെ വശീകരിക്കാൻ കളിയുമെന്നൊക്കെ പറയുന്നത് പഴയ നാടുവാഴിത്തത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് ആളുകളെ തെറ്റിധരിപ്പി്കകാൻ അന്നൊക്കെ ഉപയോഗിച്ചിരുന്നു. എന്നാൽ അതൊന്നും ഇപ്പോൾ ഈ നാട്ടിൽ ചിലവാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം നർക്കോട്ടിക് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നർക്കോട്ടിക്കിന് എന്തെങ്കിലും ഒരു മതചിഹ്നം നൽകേണ്ടതില്ലെന്നും സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. റ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലയിലുള്ള പരമാർശങ്ങൾ ആദരണീയരായ ആളുകളിൽ നിന്ന് ഉണ്ടാകരുത്.വിഷയത്തില്‍ ഇരു കൂട്ടരെയും സവിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Pinarayi Vijayan about Pala Bishop's Narco Jihad statement

English summary
Hate propaganda of Pala and Tharamarassery dioceses; Sathar Panthalloor asks why no action is taking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X