കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരുമകന്‍ എന്ന നിലയിലാണ് ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്, നേരിടും' - ഷോണ്‍ ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: സമുദായത്തിന് എതിരെ പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. എന്നാൽ, ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച് പി സി ജോർജിന്റെ മകൻ രംഗത്ത് വന്നു. പി സി ജോർജിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആയിരുന്നു മകന്‍ ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. കേസ് നിയമപരമായി നേരിടും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം ഉണ്ടായത്. പോലീസിനൊപ്പം സ്വന്തം വാഹനത്തിലാണ് പിസി ജോർജ് തിരുവനന്തപുരത്തേക്ക് പോകുന്നത്.

pc

ഇദ്ദേഹത്തെ മകൻ ഷോണ്‍ ജോര്‍ജ് അനുഗമിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ പിസി ജോർജിന്റെ പ്രസംഗത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ, ഈ ചോദ്യത്തിന് മകന്‍ ഷോണ്‍ ജോര്‍ജ് മറുപടി നൽകിയത് ഇങ്ങനെ ; - 'ഒരുമകന്‍ എന്ന നിലയിലാണ് ഇപ്പോള്‍ സംസാരിക്കാൻ താൻ ഉദ്ദേശിക്കുന്നത്.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അല്ല. എന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ കഴിഞ്ഞു, അതിനാല്‍ തന്നെ എനിക്ക് ഒരു മകന്‍ എന്ന നിലയിൽ മാത്രമേ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയൂ. എന്റെ പിതാവിനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോവുകയാണ്. അവിടെ എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പറയുന്നത്. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കും. അതുസംബന്ധിച്ച കാര്യങ്ങളേ പറയാനുള്ളൂ.'- ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അതേസമയം, കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും എന്ന് താൻ കരുതിയില്ല എന്നും പോലീസ് വിളിപ്പിക്കും എന്നാണ് കരുതിയതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.'കേസിൽ അറസ്റ്റ് രേഖപ്പെടുത്തും എന്ന് വിചാരിച്ചില്ല. പോലീസ് വിളിപ്പിക്കും എന്നാണ് കരുതിയത്. സ്വാഭാവികമായും പോലീസ് വിളിപ്പിച്ചാല്‍ അങ്ങോട്ട് ചെല്ലുന്നയാളാണല്ലോ പി സി. ജോര്‍ജ്.

രാത്രി ഒരു മണിയ്ക്ക് ആണ് എ സി പിയും സി ഐ യും എല്ലാം അവിടെ നിന്ന് വന്നത്. ഫോര്‍ട്ട് സ്‌റ്റേഷനിൽ എലത്തി അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് കരുതുന്നത്. ഇന്ന് ഞായറാഴ്ച ദിവസമാണ്. അതിനാൽ, പെട്ടെന്ന് തന്നെ ഉള്ള ഈ അറസ്റ്റ്'- ഷോണ്‍ ജോര്‍ജ് പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം സംഘ പരിവാർ സംഘടനകൾ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനം വേദിയിൽ വച്ചാണ് പി സി ജോർജ് പരാമർശങ്ങൾ നടത്തിയത്.

ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താൻ വേണ്ടി ഉളള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നത് എന്നും ജോര്‍ജ് വ്യക്തമാക്കിരുന്നു.

'ഒരു കുഞ്ഞിനെ വേണം'; കാമുകിയുടെ ആവശ്യം നിറവേറ്റി: 56 - കാരന്‍ അറസ്റ്റില്‍ !'ഒരു കുഞ്ഞിനെ വേണം'; കാമുകിയുടെ ആവശ്യം നിറവേറ്റി: 56 - കാരന്‍ അറസ്റ്റില്‍ !

ഇദ്ദേഹത്തിന്റെ ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. ഇതോടെ മുഖ്യ മന്ത്രിക്കും ഡി ജി പിക്കും ഡി വൈ എഫ്‌ ഐയും യൂത്ത് ലീഗും പരാതി നല്‍കുകയായിരുന്നു. അതേ സമയം, ഈ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ പി സി ജോര്‍ജ് തയ്യാറാകണം എന്ന് സി പി എമ്മും ആവശ്യപ്പെട്ടിരുന്നു.

English summary
hate speech case against pc george: son shone george reacted over police custody isseus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X