കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം റദാക്കാന്‍ പോലീസ് ഇന്ന് കോടതിയെ സമീപിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുന്നത്. നേരത്തെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചത് പോലീസിന് വന്‍ തിരിച്ചടിയായിരുന്നു. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. ജാമ്യം ലഭിച്ച കാര്യം നേരത്തെ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാതെ ജാമ്യം അനുവദിച്ച കോടതിയില്‍ തന്നെ അപേക്ഷ നല്‍കാനാണ് പോലീസ് നീക്കം.

സ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോംസ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോം

1

മതവിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കോടതി ഉപാധി ജോര്‍ജ് ലംഘിച്ചുവെന്ന് പോലീസ് കോടതിയെ അറിയിക്കും. ജാമ്യം ലഭിച്ച ഉടനെ ജോര്‍ജ് പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച കാര്യം പോലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. അതോടൊപ്പം പ്രോസിക്യൂഷന്റെ ഭാഗം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ചൂണ്ടിക്കാണിക്കും. എന്നിട്ട് ജാമ്യം റദ്ദാക്കുന്നതിനായി അപേക്ഷ നല്‍കാനാണ് പോലീസ് തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നല്‍കുന്നത്. ജോര്‍ജിനെതിരായ കേസിന്റെ അന്വേഷണ ഫോര്‍ട്ട അസി. കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.

കോടതി ഉത്തരവില്‍ പോലീസിന്റെ പിഴവുകളെ കുറിച്ചാണ് കോടതി പറഞ്ഞിരിക്കുന്നത്. അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി ജാമ്യം ഉത്തരവില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പിസി ജോര്‍ജ് രാഷ്ട്രീയ നേതാവും മുന്‍ എംഎല്‍എയുമായതിനാല്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുമെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലവും വെളിപ്പെടുന്നില്ല. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യലും ആവശ്യമില്ല. അതോടൊപ്പം പിസി ജോര്‍ജ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. പ്രമേഹം അടക്കം 70 കഴിഞ്ഞ ജോര്‍ജിനുണ്ടെന്നും കാണിച്ചാണ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കോടതിയില്‍ ജോര്‍ജിനെതിരെ സമാന കേസുകള്‍ ഉണ്ടോയെന്നും പോലീസ് പറഞ്ഞില്ല. ജാമ്യം ലഭിച്ചതിന് പിന്നാലെ താന്‍ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ജോര്‍ജ് പ്രതികരിച്ചത്. എന്തെല്ലാം പറഞ്ഞുവേ അതില്‍ ഉറച്ച് നില്‍ക്കുന്നു. തെറ്റുപറ്റി എന്ന് തോന്നുന്ന കാര്യങ്ങള്‍ മുമ്പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്‌നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യവും പിസി ജോര്‍ജ് ഉന്നയിച്ചു. മുസ്ലീം വിഭാഗത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു

കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍

Recommended Video

cmsvideo
പിസി ജോർജിന് അറസ്റ്റിന് പിന്നാലെ ജാമ്യം

English summary
hate speech row: police will move to court to cancel the bail of pc george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X