ഹവാല ഇടപാട്; ഇഡി കണ്ടുകെട്ടിയത് ജോയ് ആലുക്കാസിന്‍റെ 305 കോടിയിലേറെ രൂപയുടെ സ്വത്ത്
രാജ്യത്തെ തന്നെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർ ഗ്രൂപ്പായജോയ് ആലുക്കാസ് ഗ്രൂപ്പിന് ലോകവ്യാപകമായി 160ഓളം ഷോറൂമുകളാണുള്ളത്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രമുഖ സ്വര്‍ണവ്യാപാര ഗ്രൂപ്പായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ഇഡി അറിയിച്ചത്. ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വലിയ തോതില്‍ പണം മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽ എൽസി യിൽ നിക്ഷേപിക്കുകയും ചെയ്തതിലൂടെ 1999 ഫെമയുടെ സെക്ഷൻ 4 ലംഘിച്ചുവെന്ന് കാട്ടി 1999ലെ ഫെമ സെക്ഷൻ 37എ പ്രകാരമാണ് നടപടി.

ഗ്രൂപ്പിന്റെ പല സ്ഥാപനങ്ങളിലും ഇഡി റെയിഡ്
ഫെബ്രുവരി 22ന് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ പല സ്ഥാപനങ്ങളിലും ഇഡി റെയിഡ് നടത്തിയിരുന്നു. തൃശൂർ ശോഭാ സിറ്റിയിലെ ഭൂമിയും പാർപ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കളും (81.54 കോടി രൂപ മൂല്യം വരുന്ന) മൂന്ന് ബാങ്ക് അക്കൗണ്ടുകളും (91.22 ലക്ഷം രൂപ നിക്ഷേപമുള്ളത്), 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും ജോയ്ആലുക്കാസിന്റെ ഓഹരികളും അറ്റാച്ച് ചെയ്ത സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (വില 217.81 കോടി രൂപ)," ഇഡി പ്രസ്താവനയിൽ പറഞ്ഞു.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) സെക്ഷൻ 37 എ പ്രകാരം അറ്റാച്ച് ചെയ്‌തിരിക്കുന്ന ഈ ആസ്തികളുടെ ആകെ മൂല്യം 305.84 കോടി രൂപയാണ്. 'ഹവാല (അനധികൃത പണമിടപാട്) വഴികൾ വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്യപ്പെടുകയും പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതാണ് കേസ്' ഇഡി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ്
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന് ഏകദേശം 68ഓളം നഗരങ്ങളില്‍ ഷോറൂമുകളുണ്ട്. പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് 2,300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തില്‍ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം താല്‍ക്കാലികമായി പിന്മാറുകയും ചെയ്തിരുന്നു.
റോസ് വാട്ടർ ദിവസവും ഉപയോഗിക്കൂ: മുഖക്കുരു മാത്രമല്ല, കറുത്തപാടുകളും പാടെ മാറും

വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിച്ച് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി ഈ വര്‍ഷം ആദ്യം ഐ.പി.ഒയിലൂടെ ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ഇടിയുടെ നടപടി വരുന്നത്. എന്നാല്‍ വിപണിയിലെ നിലവിലെ മോശം പ്രകടനവും ഐ.പി.ഒയിലൂടെ ഇപ്പോള്‍ നടത്തുന്ന സമാഹരണം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വരുമോ എന്ന ആശങ്കയും പരിഗണിച്ചാണ് പിന്‍മാറുന്നതെന്നാണ് കമ്പനി അറിയിച്ചത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന് ലോകവ്യാപകമായി
ജോയ് ആലുക്കാസ് ഗ്രൂപ്പിന് ലോകവ്യാപകമായി 160ഓളം ഷോറൂമുകളാണുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർ ഗ്രൂപ്പുമാണ് ഇത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുഎസ്, യുകെ, മലേസ്യ തുടങ്ങിയ രാജ്യങ്ങളിലും ജ്വല്ലറി ഷോറൂമുകളുണ്ട്. അതേസമയം ഇഡി നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഔദ്യോഗിമായി പ്രതികരിക്കാന്‍ ജോയ് ആലൂക്കാസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
-
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications