കുടിയന്മാർക്കൊരു സന്തോഷ വാർത്ത; ദേശീയ പാതയോരത്തെ ബാറുകൾ തുറക്കും!ഇനി മദ്യം സുലഭം...

  • By: അക്ഷയ്
Subscribe to Oneindia Malayalam

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകൾ തുറക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏടച്ചു പൂട്ടിയ ബാറുകൾ തുറക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇതോടെ കേരളത്തിലെ നാൽപ്പത് ബാറുകൾ തുറക്കും.

ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ടുള്ള ഉപരിതലമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ ചുവടു പിടിച്ചാണ് അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്.

Bar

മാഹിയിലലെ 32 ബാറുകളും തുറക്കും. ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന എല്ലാബാറുകളും അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ദേശീയപാതയിലെ അപകടത്തിന് കാരണം സമീപത്തുള്ള ബാറുകളാണെന്ന കാര്യം പറഞ്ഞാണ് സുപ്രീം കോടതി ബാറുകൾ പൂട്ടാൻ ഉത്തരവിട്ടിരുന്നത്. പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധി ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ 1825 മദ്യശാലകൾക്കാണ് താഴ് വീണത്.

557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 11 ബാറുകള്‍ എന്നിവയാണ് പൂട്ടുകയോ മാറ്റിസ്ഥാപിക്കേണ്ടതോ ചെയ്യേണ്ടി വന്നത്.

English summary
Kerala High Court gives permission to open bars
Please Wait while comments are loading...