ലാവലിന്‍ കേസ്; സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
കൊച്ചി: ലാവലിന്‍ കേസില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐക്ക് മാത്രമേ അവകാശമുള്ളൂ എന്ന് ചൂണ്ടി കാട്ടി സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധിക്കെതിരായ പുനപരിശോധന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
സ്വകാര്യ വ്യക്തികള്‍ക്ക് റിവിഷന്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായി അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി കമാല്‍ പാഷയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐക്ക് പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി രണ്ട് മാസം സാവകാശവും നല്‍കിയിട്ടുണ്ട്.

പിണറായി വിജയനെയും മറ്റും കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ ഉപഹരജിയും കോടതി തള്ളി. പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐക്ക് മാത്രമേ അധികാരമുള്ളൂവെന്നും കക്ഷിചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധമില്ലാത്തവരുടെ ഹരജികള്‍ തള്ളണമെന്ന് വാദം നടക്കവെ സിബിഐ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ സിബിഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സിബിഐയുടെ പുനപരിശോധന ഹരജി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് ഹരജികള്‍ക്ക് പ്രസക്തിയില്ലെന്നാണ് സിബിഐ നിലപാട്.












Click it and Unblock the Notifications