കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് സിബിഐക്ക്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി ബി ഐയ്ക്ക്. കളമശ്ശേരിയിലെയും കടകംപള്ളിയിലെയും ഭൂമിതട്ടപ്പുകേസുകളാണ് സി ബി ഐയ്ക്ക് വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ഭൂമിതട്ടിപ്പ് കേസ് സി ബി ഐ യ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രേംചന്ദ് ആര്‍ നായരും ഷെരീഫയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടത്. കേസ് സംബന്ധിച്ച് റവന്യൂ, വിജിലന്‍സ് രേഖകള്‍ സി ബി ഐക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നാണ് സൂചന.

high-court

അതേ സമയം അടുത്തിടെ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാണ്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശങ്ങള്‍ ഉന്നയിച്ചു. തന്റെ ഓഫീസിനെതിരെയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് കോടതി പറഞ്ഞു.

സോളാര്‍ തട്ടിപ്പ്, ഭൂമി തട്ടിപ്പ് കേസുകളെല്ലാം ജനങ്ങള്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട ഒരാള്‍ തന്നെ തട്ടിപ്പിന് കൂട്ടുനില്‍ക്കുക എന്നത് ആശ്ചര്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രിയോ നിയമിച്ചവരോ വേണ്ടത്ര ജാഗ്രത കാണിച്ചല്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. ഭരണത്തെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാതരത്തിലും ജനങ്ങള്‍ക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

English summary
The Kerala High Court Friday ordered leaving the sensational Kadakampally and Kalamassery land cheating cases involving Salim Raj, former gunman of Chief Minister Oommen Chandy, to the CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X