കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന് ഹൈക്കോടതിയുടെ പൂട്ട്; മിന്നല്‍ പ്രഖ്യാപനം പാടില്ല, ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണം

Google Oneindia Malayalam News

കൊച്ചി: പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഹര്‍ത്താലുകള്‍ നടത്തുന്ന പാര്‍ട്ടികളും സംഘടനകളും ഏഴ് ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. കര്‍ശന നിര്‍ദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ട് വച്ചിരിക്കുന്നത്.

Har

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞവര്‍ഷം 97 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്. ഹര്‍ത്താലിനെതിരെ ഉയരുന്ന വികാരം ഇത് പ്രഖ്യാപിക്കുന്നവര്‍ അറിയുന്നുണ്ടോ? പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ പ്രതിരോധിക്കാന്‍ നിയമം വേണം. ഏഴ് ദിവസം മുമ്പെങ്കിലും അറിയിച്ചാല്‍ സര്‍ക്കാരിന് മുന്നൊരുക്കം നടത്താമെന്നും ഹൈക്കോടതി വിലയിരുത്തി.

ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം; നിര്‍ണയാക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം; നിര്‍ണയാക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ഹൈക്കോടതി ആരാഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങളിലെ ദേശീയ പണിമുടക്ക് നേരിടാന്‍ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇടക്കാല ഉത്തരവ് ബാധകമാണെന്നും കോടതി വിശദമാക്കി.

English summary
No Flash Harthal; Kerala High Court Interim Order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X