സ്വര്‍ണ്ണകടത്ത്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി;ഇടപെടില്ലെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ എതിര്‍കക്ഷിയായി സമര്‍പ്പിച്ച് ഹരജി തള്ളിയത്. സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്‍ഐഎ അന്വേഷിക്കുന്ന ഘട്ടത്തില്‍ കേസില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണം നിര്‍ദേശിക്കേണ്ട് സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. ചേര്‍ത്തലയിലുള്ള മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. സ്പ്രിംഹ്‌ളര്‍ ഇടപാടും അന്വേഷണ വിധേയമാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തില്‍ പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റേയും സന്ദീപിന്റേയും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ്. അഞ്ച് ദിവസത്തേക്ക് കൂടിയാണ് ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചോദ്യം ചെയ്യലും തെളിലെവെടുപ്പ് നടപടിയും പൂര്‍ത്തിയാവാന്‍ സമയം വേണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചുകൊണ്ടാണ് കാലാവധി നീട്ടിയത്. 24 വരെയാണ് കസ്റ്റഡി.
Recommended Video
അതിനിടെ സ്വപ്ന സുരേഷും സന്ദീപും നല്‍കിയ ജാമ്യ ഹരജി 24 ന് പരിഗണിക്കും. യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് ഇരുവരുടേയും വാദം.
സ്വപ്ന സുരേഷിനും കേസിലെ മറ്റൊരു പ്രതിയായ ഫൈസല്‍ ഫരീദിനും വലിയ സ്വാധീനമുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ഇവര്‍ക്ക് സിനിമാമേഖലയിലും സ്വാധീനമുണ്ടായിരുന്നു. ഫൈസലിന് പ്രമുഖ സംവിധായകരെ വരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഒപ്പം സ്വപ്ന സുരേഷിന് മനുഷ്യക്കടത്ത് കേസില്‍ പങ്കുണ്ടെന്നും എന്‍ഐഎ പറയുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഒരു വര്‍ഷം മുമ്പ് സ്വപ്ന ഉള്‍പ്പെട്ട മനുഷ്യക്കടത്തിനെക്കുറിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തി കൊണ്ടുപോയതിനെ കുറിച്ച് ഉയര്‍ന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ സൂചനകള്‍ സ്വപ്നയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications