കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റം തുടങ്ങട്ടേ, മാതൃകയാകട്ടേ... വിവാഹിതരാകുന്നവർക്ക് ആരോഗ്യമന്ത്രിയുടെ ആശംസകൾ; എന്തിനെന്നല്ലേ..

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്തിടെയായി കേരളം വീണ്ടും സ്ത്രീധനത്തെ കുറിച്ചും അത് എത്രത്തോളം മോശമാണെന്നതിനെ കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ് . കൊല്ലത്തെ വിസ്മയുടെ ആത്മഹത്യയാണ് മലയാളികള്‍ക്ക് മുന്നില്‍ വീണ്ടും സ്ത്രീധനം ഒരു ചര്‍ച്ചയാക്കിയത്.

കേരളത്തിന്റെ വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് ലഭിച്ചെന്ന് വീണാ ജോര്‍ജ്കേരളത്തിന്റെ വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് ലഭിച്ചെന്ന് വീണാ ജോര്‍ജ്

സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ മുഖം പൊത്തിപ്പിടിച്ച് അടിവയറ്റിൽ മർദ്ദിച്ചു: അച്ഛന്റെ കാൽ തല്ലിയൊടിച്ചുസ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ മുഖം പൊത്തിപ്പിടിച്ച് അടിവയറ്റിൽ മർദ്ദിച്ചു: അച്ഛന്റെ കാൽ തല്ലിയൊടിച്ചു

ഇത് വെറും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. പുതിയതായി വിവാഹിതരാകുന്നവര്‍ സ്വയം ചിന്തിക്കുകയും തിരുത്തുകയും തന്നെയാണ് മാറ്റത്തിനുള്ള വഴികളില്‍ ഒന്ന്. ആരോഗ്യ - കുടുംബ ക്ഷേമ - വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് വിവാഹിതരാകുന്നവര്‍ക്ക് ആശംസയര്‍പ്പിക്കുന്നത് ഇങ്ങനെയാണ് . അതൊരു മാറ്റത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം...

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

മാറ്റം നിങ്ങളില്‍ നിന്നാവട്ടെ

മാറ്റം നിങ്ങളില്‍ നിന്നാവട്ടെ

വിവാഹത്തിലൂടെ ഒരുമിക്കുന്ന രണ്ടുപേര്‍ക്കും സ്‌നേഹവും പരസ്പര വിശ്വാസവുമുള്ള ഒരു ജീവിതം ലഭിക്കട്ടേ എന്ന് ആശംസിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ വ്യക്തിയും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മുന്നോട്ടുള്ള ജീവിത യാത്രയിലും സ്ത്രീധനത്തിനെതിരേയും സ്ത്രീപുരുഷ അസമത്വത്തിനെതിരേയും ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. മാറ്റം നിങ്ങളില്‍ നിന്നാവട്ടെ.

മാതൃകയാകാന്‍ കഴിയട്ടേ

മാതൃകയാകാന്‍ കഴിയട്ടേ

സ്ത്രീധനം ആവശ്യപ്പെടുകയോ കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടുള്ള വിവാഹത്തിലൂടേയും ലിംഗനീതിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതത്തിലൂടേയും മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.

മാറ്റം വരുമോ

മാറ്റം വരുമോ

ഇത്തരം ഒരു ആശംസാ കാര്‍ഡുകൊണ്ട് സമൂഹത്തില്‍ മാറ്റം വരുത്താന്‍ കഴിയുമോ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍, നവദമ്പതിമാര്‍ക്ക് മുന്നില്‍ എത്തുന്ന, മന്ത്രിയുടെ ഇത്തരമൊരു സന്ദേശത്തിന് ചിലരെയെങ്കിലും സ്വാധീനിക്കാനും തിരുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കാം.

വാര്‍ത്തയാകുമ്പോള്‍ മാത്രം

വാര്‍ത്തയാകുമ്പോള്‍ മാത്രം

കഴിഞ്ഞ വര്‍ഷം ആയിരുന്നു കൊല്ലത്ത് ഉത്ര പെണ്‍കുട്ടി സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തുകയായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയാവുകയും സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു.

പിന്നീടെന്തുണ്ടായി?

പിന്നീടെന്തുണ്ടായി?

ഉത്രയുടെ കൊലപാതകം നടന്ന് ഒരാണ്ട് പിന്നിടുമ്പോള്‍ ആണ് കൊല്ലത്ത് തന്നെ വിസ്മയ എന്ന പെണ്‍കുട്ടി സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ചത്. ഇത് വാര്‍ത്തയായതിന് പിറകെ സമാനമായ മറ്റ് ചില വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

വാർത്തകളുണ്ടാകുന്പോൾ മാത്രം ചർച്ചയാകുന്ന രീതിയിൽ നിന്ന്, നിത്യജീവിതത്തിലെ തന്നെ ചർച്ചകളിലൊന്നായി സ്ത്രീധനത്തിനെതിരെ ചർച്ചകളും നടപടികളും മാറുമെന്ന് പ്രതീക്ഷിക്കാം. മന്ത്രിയുടെ നീക്കം അതിനൊരു തുടക്കമാകട്ടേ.

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയംഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയം

ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം കാസിം ഇരിക്കൂറിന് തിരിച്ചടിയാകും? പുതിയ നീക്കങ്ങള്‍ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം കാസിം ഇരിക്കൂറിന് തിരിച്ചടിയാകും? പുതിയ നീക്കങ്ങള്‍

Recommended Video

cmsvideo
കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

English summary
Health and Family Welfare Minister Veena George's letter to those who are getting married. Minister asks the couples to continue their life with a stand against dowry and inequality .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X