കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണിൽ നിന്നും കേരളത്തിൽ എത്തിയ 8 പേർക്ക് കൊവിഡ്, ജനിതക മാറ്റം വന്ന വൈറസാണോ എന്ന് ആശങ്ക

Google Oneindia Malayalam News

കോഴിക്കോട്‌: കേരളത്തിലും കൊവിഡ്‌ വൈറസിന്‌ ജനിതകമാറ്റം ഉണ്ടായതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഗവേഷണങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ്‌ വൈറസിന്‌ ജനിതകമാറ്റം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്‌. ബ്രിട്ടണില്‍ ജനികമാറ്റം സംഭവിച്ച അതേ െൈവറസ്‌ ശ്രേണിയണോ ഇവിടെയും കണ്ടെത്തിട്ടുള്ളതെന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്നും കെകെ ശൈലജ അറിയിച്ചു. ബ്രിട്ടണില്‍ നിന്നെത്തിയ 8 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.സംസ്ഥാനത്ത്‌ ഭയപ്പെട്ട രീതിയിലുള്ള വന്‍ വര്‍ധന കൊവിഡിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോഴിക്കോട്‌ കേന്ദ്രമായിട്ടാണ്‌ ഗവേഷണം നടത്തിയത്‌.കൊവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. യുകെയില്‍ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ഉള്ളത്‌. യുകെയില്‍ നിന്ന്‌ വന്ന 8 പേര്‍ പോസിറ്റീവാണ്‌. കൂടുതല്‍ പരിശോധന നടക്കുകയാണെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.

kk shilaja

അതേ സമയം എത്രത്തോളമാണ്‌ ഇതിന്റെ വ്യാപനശേഷി എന്നതില്‍ വ്യക്തതയില്ല. യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാന്‍ ബ്രിട്ടണില്‍ നിന്നെത്തി കൊവിഡ്‌ പൊസിറ്റീവായ 8 പേരുടെ സാമ്പിളുകള്‍ പൂനെ ഇന്‍സ്റ്റിസ്‌റ്റിറ്റിയൂട്ടില്‍ കൂടുതല്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്‌.

രാജ്യത്ത്‌ കൊവിഡ്‌ വാക്‌നേഷന്‍ ആരംഭിച്ച്‌ ദിവസങ്ങള്‍ക്കു ശേഷമാണ്‌ യുകെയില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ്‌ വൈറസ്‌ വ്യാപനം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. സാധാരണ കൊവിഡ്‌ വൈറസിനേക്കാള്‍ 70 ശതമനം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കൊവിഡ്‌ വൈറസാണ്‌ പുതിയതായി കണ്ടെത്തിയത്‌. ബ്രിട്ടണില്‍ പുതിയ വൈറസിനെ കണ്ടെത്തിയതോടെ ബ്രിട്ടണില്‍ നന്നുള്ള വിമാനങ്ങള്‍ക്ക്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ തരം കൊവിഡ്‌ വൈറസ്‌ പടര്‍ന്നു പിടിക്കുന്നത്‌ ആശങ്കയോടെയാണ്‌ ലോകം കാണുന്നത്‌.

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

English summary
Virus mutation detected in kerala covid virus also says heath minister kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X