Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ല! പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചു; പൊട്ടിത്തെറിച്ച് ശൈലജ...

ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ചെയ്യാത്ത കുറ്റത്തിന് തന്നെ കുരിശിലേറ്റുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്നോട് ക്രൂരമായാണ് പെരുമാറിയതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരു സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ചെയ്യാത്ത കുറ്റത്തിന് തന്നെ കുരിശിലേറ്റുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ്
ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തനിക്ക് ഒരു മടിയുമില്ലെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

kkshylaja

പ്രതിപക്ഷം തനിക്കെതിരെ ആസൂത്രിതമായി വ്യക്തിഹത്യ നടത്തുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ വേട്ടയാടിയത്. മനപ്പൂര്‍വ്വം വേട്ടയാടാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇതിനു വേണ്ടി ഫയലില്‍ കൃത്രിമമായി രേഖയുണ്ടാക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം വരെ നടത്തുകയുണ്ടായി. ഇതിനെല്ലാം ജനങ്ങളുടെ മുന്‍പാകെ അവര്‍ സമാധാനം പറയണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

രാഷ്ട്രീയ ജീവിതത്തില്‍ ഇന്നേ വരെ വ്യക്തിപരമായ ലാഭത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ ബോധ്യമുണ്ട്. മറ്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമമാണോ ഇത്തരം ആരോപണങ്ങളെന്നും സംശയമുണ്ട്. തുടക്കം മുതലേ ഉദ്യോഗസ്ഥരുള്‍പ്പെയുള്ളവര്‍ തനിക്കൊപ്പം നിന്നുവെന്നും, കോടതി വിധിയിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+