'പോയി ചത്തുകൂടെ' എന്ന് കമന്റ്, നടിയുടെ തുറന്ന് പറച്ചിൽ വേദനിപ്പിച്ചുവെന്ന് വീണാ ജോർജ്
തിരുവനന്തപുരം: അതിജീവിതയ്ക്ക് എതിരെ ഉയരുന്ന ചിലരുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്. നടിയുടെ പോസ്റ്റില്‍ വന്ന കമന്റ് 'പോയി ചത്തുകൂടെ' എന്നായിരുന്നു. നടിയുടെ ആ തുറന്ന് പറച്ചില്‍ വേദനിപ്പിച്ചുവെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇത്തരം നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ് എന്നും ഈ മനോഭാവം മാറാത്തവര്‍ സമൂഹത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
യുദ്ധവും കോവിഡും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണെന്ന് വീണാ ജോർജ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു നൂറ്റാണ്ടിനപ്പുറം നീളുന്ന ചരിത്രമാണ് സ്ത്രീകളുടെ പുരോഗതിയ്ക്ക് പിന്നിലുള്ളത്. പല മേഖലകളിലും സ്ത്രീകൾ ഇന്നും വിവേചനം അനുഭവിക്കുന്നുണ്ട്. അതിന് മാറ്റം വരേണ്ടതാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അടുത്ത തലമുറയെങ്കിലും ആൺകുട്ടികളേയും പെൺകുട്ടികളേയും ഉത്തരവാദിത്തങ്ങൾ പങ്കിടാൻ പഠിപ്പിക്കണം. ബോധത്തിലും ബോധ്യത്തിലും കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരണം. അതിനായി ക്രിയാത്മകമായ ഇടപെടലുകൾ വേണം. സ്വപ്നം കാണാൻ ഓരോ പെൺകുട്ടിക്കും കഴിയട്ടെ. ജീവിത യാഥാർത്ഥ്യത്തിൽ കാലൂന്നി നിന്നുള്ള ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളേയാണ് നമുക്ക് ആവശ്യമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആ യാത്ര ബുദ്ധിമുട്ടേറിയത്.. എന്റെ ഫീനിക്സ് പക്ഷീ... ഭാവനയുടെ വൈറൽ ചിത്രങ്ങൾ കാണാം
വനിതാ ദിനത്തിൽ സിപിഎം നേതാവ് ഡോ. ടിഎൻ സീമയും അതിജീവിതയെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' മാര്‍ച്ച് 8 - തുല്യതയ്ക്കായുള്ള പോരാട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച് കടന്നു പോയവര്‍ക്കും സമര സംഘര്‍ഷങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെ നിലയുറപ്പിച്ചവര്‍ക്കുമായി ഈ ദിനം സമര്‍പ്പിക്കുന്നു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും താന്‍ അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍...ഈ ദിനത്തില്‍ ആത്മവിശ്വാസമുള്ള ഈ മുഖം ഊര്‍ജ്ജമാണ്..''












Click it and Unblock the Notifications