കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരക്കാരുടെ വാക്‌സിന് പ്രത്യേക കര്‍മ്മ പദ്ധതി; 10മുതല്‍ മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ഡോസ്: മന്ത്രി

Google Oneindia Malayalam News

പത്തനംതിട്ട: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നല്‍കുന്ന മുന്‍കരുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് ജനുവരി 10ന് തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കൗമാരക്കാരായ 15, 16, 17 വയസ് പ്രായമായ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്‌സീനേഷന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നതെന്നും കൊവിന്‍ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനകമാനം 15 ലക്ഷം കൗമാരക്കാരാണ് വാക്‌സിന് അര്‍ഹരായിട്ടുള്ളത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്‌സീന്‍ സംസ്ഥാനത്ത് എത്തിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി; ബീഹാറില്‍ 17 ഡോക്ടര്‍മാര്‍ക്ക് കോവിഡ്ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി; ബീഹാറില്‍ 17 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനെടുക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൗമാരക്കാരുടെ വാക്‌സീനേഷന്‍ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകസീനെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

vee

കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇത് സംബന്ധിച്ച് വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒമൈക്രോണിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്; ഡല്‍ഹിയില്‍ 2,716, മഹാരാഷ്ട്രയില്‍ 460 പേര്‍ക്ക് ഒമൈക്രോണ്‍രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്; ഡല്‍ഹിയില്‍ 2,716, മഹാരാഷ്ട്രയില്‍ 460 പേര്‍ക്ക് ഒമൈക്രോണ്‍

കുട്ടികളുടെ വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയല്‍ രേഖ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്‌കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റര്‍ ചെയ്യാമെന്നും ഒരു മൊബൈല്‍ നമ്പറില്‍ നാല് പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാനാവുന്നതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നുണ്ടെന്നും എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടുകൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 27,553 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച്ച കൊണ്ട് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ ്‌റിയിച്ചത്. ദില്ലിക്ക് പുറമെ മഹാരാഷ്ട്രയിലും ബംഗാളിലും സ്ഥിതി ഗുരുതരമായിരിക്കുകയാണ്. അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ 1500 കടന്നു. 1525 പേര്‍ക്കാണ് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകളിലെ വര്‍ധന നേരിടാന്‍ സജ്ജമാകണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam

താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം, കൊവിഡ് കേസുകള്‍ കുതിച്ചുയരുംതാല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം, കൊവിഡ് കേസുകള്‍ കുതിച്ചുയരും

താത്കാലിക ആശുപത്രികള്‍ ഉള്‍പ്പടെ ഒരുക്കി ചികിത്സാ സൗകര്യങ്ങള്‍ കൂട്ടണമെന്നും ഹോട്ടലുകളും മറ്റും കൊവിഡ് ആശുപത്രികളാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെടാന്‍ കോള്‍ സെന്ററുകള്‍ ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. . ജില്ലാ തലത്തില്‍ കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

English summary
health minister veena george tells about vaccination of adults and senior citizen in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X