കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി നടപടികള്‍ തുടങ്ങി; ഗവര്‍ണര്‍ക്കെതിരെ വൈസ് ചാന്‍സലര്‍മാരുടെ വാദം ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വാദം തുടങ്ങി. ഉച്ചയ്ക്ക് ശേഷം നാല് മണിക്കാണ് വാദം ആരംഭിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തുകയാണ് ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണറുടെ നടപടി ചട്ടം ലംഘിക്കുന്നതാണ് എന്ന് വിസിമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട മാത്രം സുപ്രീംകോടതി വിധിയെ എല്ലാ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കുകയാണ് ചാന്‍സലര്‍ ചെയ്തത്. രാജിവച്ച് പുറത്തുപോകണമെന്ന് ചാന്‍സലര്‍ക്ക് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നും വൈസ് ചാന്‍സലര്‍മാര്‍ വാദിച്ചു.

k

ജസ്റ്റിസ് ദേവരാമചന്ദ്രന്റെ ബെഞ്ചാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്. എല്ലാ വൈസ് ചാന്‍സലര്‍മാരും ഓരോ പരാതിക്കാരന്‍ എന്ന നിലയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമയപരിധി നിശ്ചയിച്ചു നല്‍കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വൈസ് ചാന്‍സലര്‍മാര്‍ വാദിക്കുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിസിമാര്‍ രാജിവയ്ക്കണമെന്നാണ് ചാന്‍സലറുടെ ആവശ്യം.

സൗദി കുഴിയില്‍ വീഴുമോ? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും കൈവിടുന്നു... ഇടിച്ചുകയറി റഷ്യസൗദി കുഴിയില്‍ വീഴുമോ? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും കൈവിടുന്നു... ഇടിച്ചുകയറി റഷ്യ

എന്നാല്‍ തങ്ങളെ കേള്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ വിവേചന സ്വഭാവമുണ്ട്. തങ്ങള്‍ക്ക് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കാമായിരുന്നു. വിഷത്തില്‍ മറുപടി നല്‍കാന്‍ സമയം കിട്ടിയില്ല. രാജിവയ്ക്കണമെന്ന നിര്‍ദേശമാണ് ലഭിച്ചത്. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ല. ഒരു സിംഗിള്‍ പെറ്റീഷനില്‍ സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് മാത്രമുള്ള ഹര്‍ജിയിലെ വിധിയാണത്. മൊത്തം സര്‍വകലാശാലകള്‍ക്ക് ബാധകമല്ലെന്നും വിസിമാര്‍ ബോധിപ്പിച്ചു.

സുപ്രീംകോടതി ഉത്തരവ് പാലിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ലേ എന്ന് ഈ വേളയില്‍ ഹൈക്കോടതി ചോദിച്ചു. സുപ്രീംകോടതി ഉത്തരവും ഇപ്പോഴത്തെ സാഹചര്യവും രണ്ടാണ് എന്ന് വിസിമാര്‍ വാദിച്ചു. സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി പരിശോധിക്കുകയും ചെയ്തു.

ഇന്ത്യയിലോ പാകിസ്താനിലോ; സൗദി രാജകുമാരന്‍ ആദ്യമെത്തുക എവിടെ? ഷഹ്ബാസ് സൗദിയില്‍ഇന്ത്യയിലോ പാകിസ്താനിലോ; സൗദി രാജകുമാരന്‍ ആദ്യമെത്തുക എവിടെ? ഷഹ്ബാസ് സൗദിയില്‍

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമല്ല. സ്വഭാവ ദൂഷ്യം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മാത്രമേ ഗവര്‍ണക്ക് വിസിമാരെ പുറത്താക്കാന്‍ ചട്ടം അനുവദിക്കുന്നുള്ളൂ. ഇന്ന് 11.30ന് മുമ്പ് രാജിവയ്ക്കണമെന്നാണ് നിര്‍ദേശം ലഭിച്ചത്. അതിന് ശേഷം എന്തുകൊണ്ട് രാജിവച്ചില്ലെന്ന് ചോദിച്ച് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. അതും സംശയകരമാണ്. മറ്റാരുടേയോ പ്രേരണയ്ക്ക് വിധേയമായിട്ടാണ് ഈ നീക്കങ്ങള്‍ നടക്കുന്നത് എന്ന് സംശയവും വിസിമാരുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു.

English summary
Hearing Starts in Vice Chancellors Petition Against Governor in Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X