Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: സംസ്ഥാനത്ത് 14 മരണം.. കനത്ത മഴ രണ്ട് ദിവസം കൂടി

Recommended Video

cmsvideo
    കനത്ത മഴ രണ്ട് ദിവസം കൂടി | Oneindia Malayalam

    തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ദുരന്തപെയ്ത്ത് തുടങ്ങിയതോടെ മഴയിലും പേമാരിയിലും പെട്ട് 14 പേര്‍ മരിച്ചു. കോഴിക്കോട് എട്ട് പേരും, മലപ്പുറം ,കോട്ടയുും, തൃശ്ശൂര്‍ ജില്ലകളിലായി ആറ് പേരുമാണ് മരിച്ചത്. 18 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 55 കിമി വേഗതയുള്ള കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

    rainphoto

    തുടര്‍ച്ചയായി പെയ്ത മഴയില്‍ കോഴിക്കോടാണ് വന്‍ ദുരന്തമുണ്ടായത്. കരിഞ്ചോലമലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് ഏഴ് പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഏഴ് പേര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. ഇവിടെ അഞ്ച് വീടുകളും തകര്‍ന്നിരുന്നു. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മഴശക്തമായ സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴകള്‍, മലയോര റോഡുകള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+