Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ഒറ്റപ്പെട്ടമഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം എവിടെയും അതിതീവ്ര മുന്നറിയിപ്പ് ഇല്ല. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

1

മഴ ശക്തമായ സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഴണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് മൂന്ന് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി, കേരള സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പത്തനംതിട്ടയിലുള്‍പ്പെടെ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. അതിനാല്‍ ഇന്നലെ മുതല്‍ സഭരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പമ്പ സ്‌നാനത്തിന് ഉള്‍പ്പെടെ അനുമതിയില്ല.

2

നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുനലൂര്‍ - മുവാറ്റുപുഴ, പന്തളം - പത്തനംതിട്ട - മാവേലിക്കര പാതയില്‍ പലയിടത്തും റോഡില്‍ വെള്ളം കയറിയിയിരുന്നു. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാനപാതകളിലൊന്നാണിത്.പന്തളം - പത്തനംതിട്ട റോഡില്‍ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നൂറനാട്, ചാരുംമൂട്, കായംകുളം എന്നീ മേഖലയില്‍ നിന്നെത്തുന്ന പല വഴികളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി സുഗമമായ ദര്‍ശനം നടത്തുന്നതിന് ബദല്‍ റോഡുകള്‍ ക്രമീകരിക്കുമെന്നും.ശബരിമല തീര്‍ത്ഥാടകര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചിരുന്നു.

3

ഇന്നലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം ഇടുക്കി,തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിരുന്നു. ബംഗാള്‍ ഉള്‍കടലില്‍ മധ്യ ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം നിലവിലുള്ള വടക്ക് ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുകയാണ്. ന്യുന മര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പ്രവചിച്ചിരുന്നത്.

4

വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. ഇതിന് ശേഷം നവംബര്‍ 18 ഓടെ ആന്ധ്രാ പ്രദേശ് തീരത്ത് ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം നാളെ മധ്യ കിഴക്കന്‍ അറബികടലില്‍ ഗോവ - മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തുന്നുണ്ട്. വരുന്ന മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ 12 ജില്ലകളില്‍ അതി ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എറണാകുളം ഇടുക്കി,തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Recommended Video

cmsvideo
    chances to heavy rain in night
    5

    തെക്കന്‍ കേരളത്തിലെ പല ജില്ലകളിലും കനത്ത മഴയായിരുന്നു ഇന്നലെ തിമിര്‍ത്ത് പെയ്തത്. കൊട്ടാരക്കര വാളകത്ത് എം.സി റോഡില്‍ മണ്ണിടിച്ചിലുണ്ടായി. കൊട്ടാരക്കര - പുനലൂര്‍ താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. തെന്മല പരപ്പയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയായിരുന്നു. മലയോര മേഖലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് ഇന്നലെ പെയ്തത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.50 അടിയും. ഇടുക്കിയില്‍ മഴ മാറി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി ഡാമില്‍ ഒരു ഷട്ടര്‍ മാത്രം ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ഉയരുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+