Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്തിന് അവധി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്തിന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടർന്നേക്കും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
    Heavy rains expected in most districts of Kerala until Monday | Oneindia Malayalam

    കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെ ഉള്ള ജില്ലകളിൽ ആണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    1

    തെക്കൻ കേരളത്തിൽ ആണ് കൂടുതൽ മഴയ്ക്ക് സാധ്യത എന്നാണ് വിവരം. അതേസമയം, വരുന്ന ദിവസങ്ങളിലും മഴ ശക്തമാകും എന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നൽകുന്ന വിലയിരുത്തൽ. ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തമായതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് അറിയിപ്പുണ്ട്.

    2

    എന്നാൽ, തിങ്കളാഴ്ചയോടെ ആൻഡമാൻ കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

    3

    അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതായി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

    4

    എന്നാൽ, കേരളത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കാനും നിർദ്ദേശത്തിൽ പറയുന്നു.

    5

    ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആന്തമാൻ കടലിൽ നവംബർ 29 - ഓടെ രൂപപ്പെടാൻ സാധ്യത. തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതായും കാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    ശക്തമായി മഴ മൂലം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഒരു ഷട്ടർ കൂടി തുറന്നു. ഇപ്പോൾ രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കൻറിൽ 798 ഘനയടി വെള്ള വീതം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. 2300 ഘയനടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിയിലെ ജല നിരപ്പ് 2400.56 അടിയായി ഉയർന്നു.

    2401 അടിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറക്കാൻ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയെങ്കിലും രാത്രിയോടെ നീരൊഴുക്ക് കുറഞ്ഞതിനാൽ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇടുക്കിയിൽ രാത്രി യാത്ര ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രാവിലെ ഏഴുവരെയാണ് നിരോധനം ഉളളത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+