കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പല കാര്യങ്ങള്‍... അതില്‍ ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍..

Google Oneindia Malayalam News

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍ എംഎ യുസഫലിയും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. വലിയ അപകടം തന്നെ നടക്കാനുള്ള സാധ്യതകളായിരുന്നു കൂടുതല്‍. എന്നാല്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നതോടെയാണ് അപകടത്തിന്റെ കാഠിന്യം കുറഞ്ഞത്.

എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തരമായി ചതുപ്പിൽ ഇറക്കിഎം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തരമായി ചതുപ്പിൽ ഇറക്കി

തൃശൂരില്‍ 13 ൽ 12 ഉം ഉറപ്പിച്ച് സിപിഎം; വടക്കാഞ്ചേരി തിരിച്ചുപിടിക്കും, തൃശൂരിൽ പ്രതീക്ഷാനഷ്ടം- വിലയിരുത്തൽതൃശൂരില്‍ 13 ൽ 12 ഉം ഉറപ്പിച്ച് സിപിഎം; വടക്കാഞ്ചേരി തിരിച്ചുപിടിക്കും, തൃശൂരിൽ പ്രതീക്ഷാനഷ്ടം- വിലയിരുത്തൽ

ജനവാസ കേന്ദ്രത്തിന് തൊട്ടടുത്തായിരുന്നു ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. അത് സാധ്യമായിരുന്നില്ലെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നു. എന്തൊക്കെയാണ് ആ അപകടം ഇത്ര ചെറുതായി ഒഴിഞ്ഞുപോകാന്‍ സഹായകമായത്...? പരിശോധിക്കാം...

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബന്ധുവിനെ കാണാന്‍ ഹെലികോപ്റ്ററില്‍ തിരിച്ചതായിരുന്നു യൂസഫലി. പനങ്ങാട്ടെ ഫിഷറീസ് കോളേജ് ഗ്രൗണ്ടില്‍ ആയിരുന്നു ഹെലികോപ്റ്റര്‍ ഇറക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് സാധ്യമാകാതെ വരികയായിരുന്നു.

ചതുപ്പ് രക്ഷിച്ചു

ചതുപ്പ് രക്ഷിച്ചു

നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ ഇതിന് അടുത്തുള്ള ചതുപ്പിലാണ് ഇടിച്ചിറക്കിയത്. ചതുപ്പ് ആയതുകൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി ഇത്രയേറെ കുറഞ്ഞത്. അല്ലായിരുന്നെങ്കില്‍ വന്‍ ദുരന്തത്തില്‍ അവസാനിക്കുമായിരുന്നു.

ചതുപ്പിലും രക്ഷ

ചതുപ്പിലും രക്ഷ

ചതുപ്പിന് മുന്നിലെ മതിലിനോട് ചേര്‍ന്നാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത്. ആ മതിലില്‍ ഹെലികോപ്റ്ററിന്റെ ലീഫ് തട്ടിയിരുന്നെങ്കിലും വലിയ അപകടം ഉണ്ടാകുമായിരുന്നു. ഹെലികോപ്റ്റര്‍ താഴെ വീണതിന് ശേഷവും ഏറെ നേരം ലീഫ് ശക്തിയായി കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

തീപ്പിടിത്തത്തിന് സാധ്യത

തീപ്പിടിത്തത്തിന് സാധ്യത

സാധാരണ ഗതിയില്‍ ഹെലികോപ്റ്റര്‍ ഇത്തരത്തില്‍ ഇടിച്ചിറക്കുമ്പോള്‍ തീപ്പിടിത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചെളി നിറഞ്ഞ ചതുപ്പില്‍ ആയതുകൊണ്ട് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. കൃത്യമായി ചതുപ്പില്‍ തന്നെ ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയതാണ് സഹായകമായത്.

ജനവാസ മേഖല, ഹൈവേ

ജനവാസ മേഖല, ഹൈവേ

ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന് അടുത്ത് വീടുകളും ഉണ്ടായിരുന്നു. അധികം ദൂരെയല്ലാതെ തന്നെയാണ് ദേശീയ പാത. പനങ്ങാട് പോലീസ് സ്‌റ്റേഷനും ഇതിന് തൊട്ടടുത്താണ്. ഹെലികോപ്റ്ററിന് തീ പിടിക്കുകയോ, ചതുപ്പില്‍ ഇറക്കാന്‍ ആകാതെ വരികയോ ചെയ്തിരുന്നെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിച്ചേനെ.

എങ്ങനെ സാധിച്ചു

എങ്ങനെ സാധിച്ചു

ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. നിശ്ചയിച്ച സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴും, പൈലറ്റിന്റെ മനസ്സാന്നിധ്യമാണ് ആ ചതുപ്പ് നിലത്ത് തന്നെ ഇറക്കാന്‍ വഴിവച്ചത് എന്നാണ് വിലയിരുത്തല്‍.

ഏഴ് പേര്‍

ഏഴ് പേര്‍

എംഎ യൂസഫലിയും ഭാര്യയും പൈലറ്റും അടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

തൃത്താല പോരില്‍ ആർക്ക് ജയം? 4,000 ഭൂരിപക്ഷത്തിൽ പിടിക്കുമെന്ന് സിപിഎം, 5,000 ഭൂരിപക്ഷം ഉറപ്പെന്ന് കോൺഗ്രസ്തൃത്താല പോരില്‍ ആർക്ക് ജയം? 4,000 ഭൂരിപക്ഷത്തിൽ പിടിക്കുമെന്ന് സിപിഎം, 5,000 ഭൂരിപക്ഷം ഉറപ്പെന്ന് കോൺഗ്രസ്

ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

English summary
Helicopter Accident: Narrow escape for MA Yusuff Ali and pilot's decision to crash land in marshland reduced the impact of the accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X