കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലയാള സിനിമയിൽ സെക്സ് റാക്കറ്റോ? പാർവ്വതി പറഞ്ഞത് സത്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'

Google Oneindia Malayalam News

കൊച്ചി; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടൻ തയ്യാറാവാത്ത സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ല എന്ന കേരള സർക്കാരിന്റെ ശാഠ്യത്തിനു പിന്നിലുള്ളത് മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് ഉറക്കെ വിളിച്ചുപറഞ്ഞ സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സനൽ കുമാർ പറഞ്ഞു.

'മാളവിക ഇത് എന്ത് ഭാവിച്ചാണ്? കണ്ണെടുക്കാൻ തോന്നുന്നില്ല'; കിടിലൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ

സെക്സ് റാക്കറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നാൽ അതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരെന്ന വിവരവും പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണ്ടിവരും. അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഫേസ്ബുക്കിൽ സനൽകുമാർ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'നടിയുടെ പൊട്ടിക്കരച്ചിൽ.. അന്ന് രാത്രി പിടി ഉറങ്ങിയില്ല';നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച് ഉമ തോമസ്'നടിയുടെ പൊട്ടിക്കരച്ചിൽ.. അന്ന് രാത്രി പിടി ഉറങ്ങിയില്ല';നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച് ഉമ തോമസ്

1

'ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ല എന്ന കേരള സർക്കാരിന്റെ ശാഠ്യത്തിനു പിന്നിലുള്ളത്, മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് ഉറക്കെ വിളിച്ചുപറഞ്ഞ സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർവതി അത് പറയുമ്പോൾ, കൂടുതൽ വെളിപ്പെടുത്താത്തത് ജീവനിൽ ഭയമുള്ളതുകാരണമാണ് എന്നുകൂടി കൂട്ടിച്ചേര്‍ത്തിരുന്നു. സെക്സ് റാക്കറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നാൽ അതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരെന്ന വിവരവും പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണ്ടിവരും. അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. അതിനാലാണ് റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത് വിടില്ല എന്ന് സർക്കാർ വാശിപിടിക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ ആരും അതിനെ ചോദ്യം ചെയ്യാത്തത് എന്നും ന്യായമായും സംശയിക്കാം.

2

വെള്ളിത്തിരയിലെ ധീരോദാത്ത നായികമാർക്ക് ജീവനിൽ ഭയമുണ്ടെന്ന് അവർ പരസ്യമായി പറയുമ്പോൾ അത് വെറും തമാശയായി എടുക്കാനുള്ള മാനസികവളർച്ച മാത്രമേ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ഉള്ളു. സത്യം പറഞ്ഞതിന്റെ പേരിലും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ സാധ്യതയുണ്ട് എന്നതിന്റെ പേരിലും ഈ സ്ത്രീകൾ എന്തെങ്കിലും ഭീഷണികൾ നേരിടുന്നുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. അവരുടെ സുരക്ഷയിലും ആർക്കും ആശങ്കയില്ല. എന്തെങ്കിലും തരത്തിലുള്ള ബ്ലാക്ക്മെയിലിംഗുകൾ ഉണ്ടെങ്കിൽ അവരുടെയൊക്കെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും മൗനം പാലിക്കും എന്ന സാധ്യതയും ആരും ചിന്തിക്കുന്നില്ല.

3


അവർക്ക് ഭീഷണിയുണ്ടെങ്കിൽ അവർ പോലീസിൽ പരാതിപ്പെട്ടാൽ മതിയാകുമല്ലോ എന്ന് ലളിതമായി ചിന്തിക്കുകയാണ് എല്ലാവരും. സെക്സ് റാക്കറ്റിനെ സഹായിക്കാനാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കുന്നത് എങ്കിൽ അതിനെക്കുറിച്ച് പരാതിപറയുന്നവരെ സർക്കാർ സംരക്ഷിക്കുമോ? വളരെ വളരെ സങ്കടകരവും ഗുരുതരവുമായ അവസ്ഥയാണ്',പോസ്റ്റിൽ സനൽകുമാർ പറഞ്ഞു.

4


ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. .റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവരുടെ ഉദ്ദേശം വേറെയാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് സിനിമാ മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

5


അതേസമയം റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിക്കുകയാണ് ഡബ്ല്യു സി സി. റിപ്പോർട്ടിന്റെ രഹസ്യാത്മകത നിലനിർത്തി കൊണ്ട് തന്നെ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യുസിസി പ്രതികരിച്ചത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായാണ് ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതിയെ നിയമിച്ചത്. 2019 ഡിസംബറിൽ തന്നെ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം റിപ്പോർട്ട് പുറത്തുവിടുന്നതിൽ താരസംഘടനയായ അമ്മയ്ക്ക് യാതൊരു എതിർപ്പുമില്ലെന്നായിരുന്നു ഭാരവാഹികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സർക്കാരിന്റെ തിരുമാനത്തെ അമ്മ ചോദ്യം ചെയ്യില്ലെന്നും അമ്മയുടെ ട്രഷറർ കൂടിയായ സിദ്ധിഖ് പറഞ്ഞിരുന്നു.

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

English summary
Hema Commission report; Director sanal Kumar sasidharan against govt for not revealing the report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X