Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് അയച്ചിട്ടില്ല, പിന്നെന്തിന് പ്രതികരിക്കണം; ആരോപണം തള്ളി രേവതി

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്കറിയാം. രഞ്ജിത്ത് അയച്ചുവെന്ന് പറയുന്ന ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ലെന്നും രേവതി പറഞ്ഞു. നേരത്തെ തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തുവെന്നായിരുന്നു യുവാവ് ആരോപിച്ചത്. രഞ്ജിത്തിനെതിരെ ഇതിനോടകം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

revathy-on-nude-picture-allegation

സംവിധായകന്‍ രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മുറിയിലെത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. തന്റെ ഫോട്ടോ എടുക്കുകയും, ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടിക്കാണെന്നും, അവര്‍ക്ക് നിന്ന് ഇഷ്ടമായി എന്നുമാണ് പറഞ്ഞതെന്നും യുവാവ് പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗ്നചിത്രം മൊബൈല്‍ ഫോണിലൂടെ അയച്ചതിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സുരക്ഷിതമമായതൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നല്‍കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നതെന്നും രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകുതി ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണെങ്കിലും ബാക്കി ഇന്‍ഡസ്ട്രിയിലെ മറ്റ് പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതും ലൈംഗിക ചൂഷണം ചര്‍ച്ച ചെയ്യപ്പെടുന്നത് പോലെ ഗൗരവകരമായ വിഷയമാണെന്നും രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ ഒരാളെ സമൂഹത്തിന് മുന്നില്‍ നാണംകെടുത്താനുള്ള തമാശക്കളിയല്ലെന്ന് രേവതി പറഞ്ഞു. മലയാളത്തില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകള്‍ അല്ല. അതിനപ്പുറത്തേക്ക് ഇത് വളര്‍ന്ന് കഴിഞ്ഞു. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിതെന്നും രേവതി പറഞ്ഞു.

ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലെ കണ്ടുവരുന്നതാണ്. ആ രീതിയും ഇവിടെ ആരംഭിച്ച് കഴിഞ്ഞു. ഡബ്ല്യുസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറുതാണ്. സര്‍ക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാവരും സര്‍ക്കാരിനൊപ്പം നിന്നാലേ കാര്യങ്ങള്‍ നടക്കൂ എന്നും, അതിനായി സംഘടനകള്‍ മുന്നോട്ട് വരണമെന്നും രേവതി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+