'ഹേമ കമ്മിറ്റി റിപ്പോർട്ട് ഭീകരം പിടിച്ച എന്തോ ഒന്നാണെന്ന് അറിയാം'; തിരുത്തലുമായി നടൻ ഇന്ദ്രൻസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തിരുത്തി നടൻ ഇന്ദ്രൻസ് രംഗത്ത്. റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല എന്ന് പറഞ്ഞ നടൻ അതിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്നും വ്യക്തമാക്കി. കൂടാതെ സംവിധായകൻ രഞ്ജിത്തിനെ ഏറെ ബഹുമാനത്തോടെയാണ് കണ്ടിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് മാത്രം അറിയാം. സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് മനസിൽ ഉണ്ടെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്നുമായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. റിപ്പോർട്ടർ ടിവിയോടെയാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്.

'ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല. എന്തൊക്കെ പ്രശ്‌നം വന്നാലും അവസാനം ചെന്ന് സഹായം ചോദിക്കാൻ പറ്റുന്ന ഒരു ഇടമല്ലേ നീതിപീഠം. ഇരകളായവർക്ക് നീതി ലഭിക്കണം. അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും എനിക്ക് അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് മാത്രം അറിയാം' എന്നായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
ചില കാര്യങ്ങൾ നടക്കേണ്ടിയിരുന്നില്ല എന്നതോർത്ത് ദുഖമുണ്ടെന്ന് പറഞ്ഞ ഇന്ദ്രൻസ് രഞ്ജിത്തിനെ വളരെയധികം ബഹുമാനത്തോടെയാണ് കണ്ടിരുന്നതെന്നും പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് തുറന്നുപറയാൻ ഒട്ടും ഭയമില്ലെന്ന് പറഞ്ഞ ഇന്ദ്രൻസ് എന്നാൽ സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് ഉള്ളിലുണ്ടെന്നും ചൂണ്ടിക്കാട്ടി.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്നും എല്ലാകാലത്തും അൽപ്പം എരിവും പുളിയുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. എന്നാൽ ഇന്ദ്രൻസിന്റെ ഈ പരാമർശത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
ഇന്ദ്രൻസ് വിഷയം നിസാരവത്കരിക്കുകയാണ് എന്നായിരുന്നു പരാതി. മലയാളി നടിമാരെപ്പോലും തനിക്കറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും അന്ന് ഇന്ദ്രൻസ് രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ചിരുന്നു. എന്നാൽ വിഷയത്തിൽ വിമർശനം ശക്തമായതോടെയാണ് ഇന്ദ്രൻസ് തന്നെ തിരുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
അതിനിടെ യുവനടിയുടെ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. സംഘടനയുടെ പ്രസിഡന്റായ മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് കൈമാറി. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ആരോപണം നിലനിൽക്കുന്നതിനാൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ രാജി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications