Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളുടെ വലുപ്പം, 30 വിമാനങ്ങള്‍ നിര്‍ത്തിയിടാം, അറിയാം വിക്രാന്ത് എന്ന പടക്കപ്പലിനെ

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് നാളെ രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. രാജ്യത്തിന്റെയാകെ അഭിമാനമാണ് നാളെ കൊച്ചിയില്‍ കാണാന്‍ സാധിക്കുക. രാജ്യത്ത് നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പല്‍ കൂടിയാണിത്. ഇന്ത്യന്‍ നാവിക സേനയ്ക്കും ഇത് വലിയ മുതല്‍ക്കൂട്ടായിരിക്കും.

രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളടെ വലിപ്പമുണ്ട് ഐഎന്‍എസ് വിക്രാന്തിന്. കൊച്ചി നഗരത്തിലെ ഷിപ്പ് യാര്‍ഡിലാണ് കപ്പല്‍ നിര്‍മിച്ചത്. രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കപ്പാണിത്. വിശദമായ വിവരങ്ങളിലേക്ക്....

1

കപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതില്‍ 76 ശതമാനവും ഇന്ത്യന്‍ നിര്‍മിത വസ്തുക്കളാണഅ. 262 മീറ്ററാണ് കപ്പലിന്റെ നീളം. ഉയരം 59 മീറ്ററും. വിക്രാന്തില്‍ ഒരേ സമയം മുപ്പത് എയര്‍ക്രാഫ്റ്റുകള്‍ വരെ നിര്‍ത്തിയിടാം. വിക്രാന്തിന്റെ നിര്‍മാണം തുടങ്ങുന്നത് 2007ലാണ്. ഇരുപതിനായിരം കോടി പതിനഞ്ചത്തെ കപ്പല്‍ നിര്‍മിക്കാനായി ചെലവായി. 2021 ഓഗസ്റ്റ് മുതല്‍ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളെ വിക്രാന്ത് നല്ല രീതിയില്‍ വിജയിച്ചു.

2

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍

വെള്ളത്തിലൂടെ ഒഴുകുന്ന ചെറുപട്ടണമെന്ന് വിക്രാന്തിനെ വിശേഷിപ്പിക്കാം. മൊത്തത്തില്‍ ഈ കപ്പലിനെ ഒന്ന് കണ്ടറിയണമെങ്കില്‍ എട്ട് കിലോമീറ്റര്‍ നടക്കണം. കപ്പലിലെ ഇലക്ട്രിക് കേബിളുകളുടെ നീളം 2400 കിലോമീറ്ററാണ്. കൊച്ചി മുതല്‍ ദില്ലി വരെ എത്താനുള്ള ദൂരമുണ്ടിത്. വിക്രാന്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓരോ പോര്‍വിമാനങ്ങള്‍ക്കും പൂര്‍ണ വളര്‍ച്ചയെത്തിയ രണ്ട് ആഫ്രിക്കന്‍ ആനകളുടെ ഭാരമുണ്ട്. 45000 ടണ്ണാണ് കപ്പലിന്റെ ഭാരം. വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന സ്റ്റീല്‍ കൊണ്ട് നാല് ഈഫല്‍ ടവറുകള്‍ നിര്‍മിക്കാന്‍ സാധിക്കും. അത്രയേറെ ഉണ്ടത്.

3

580 സ്ഥാപനങ്ങള്‍ വിക്രാന്തിന്റെ നിര്‍മാണത്തില്‍ പൂര്‍ണ പങ്കാളികളായി. 25000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനായി എട്ട് പവര്‍ ജനറേറ്ററുകളാണ് കപ്പലിലുള്ളത്. ഒരു ചെറു പട്ടണത്തിന് സമാനമായ വൈദ്യുതിയാണിത്. എട്ട് ജനറേറ്ററുകള്‍ വഴി രണ്ടായിരം പേര്‍ക്ക് പ്രതിദിനം നാല് ലക്ഷം ലിറ്റര്‍ ശുദ്ധജലം ഉണ്ടാക്കും. മണിക്കൂറില്‍ 6000 ചപ്പാത്തിയും ആയിരം ഇഡ്ഡലിയും ഉണ്ടാക്കുന്ന ഭീമന്‍ അടുക്കള തന്നെയുണ്ട് വിക്രാന്തില്‍. 14000 കിലോമീറ്റര്‍ കടലിലൂടെ നിര്‍ത്താതെ സഞ്ചരിക്കാനുള്ള ശേഷിയും വിക്രാന്തിനുണ്ട്.

4

2009ല്‍ അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി എകെ ആന്റണിയാണ് കപ്പല്‍ നിര്‍മാണത്തിന് തുടക്കമിട്ടത്. 2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി, 2014ല്‍ കമ്മീഷന്‍ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ തടസ്സങ്ങള്‍ നേരിട്ടു. അതാണ് ഇത്ര നീണ്ടത്. അതേസമയം പന്ത്രണ്ട് യുദ്ധ വിമാനങ്ങളും ആറ് ഹെലികോപ്ടറുകളും അഞ്ച് മിനുട്ട് കൊണ്ട് വിക്രാന്തില്‍ പറന്നിറങ്ങും. 1700 ക്രൂ അംഗങ്ങള്‍ക്കായി 2400 കമ്പാര്‍ട്ട്‌മെന്റുകളാണ് വിക്രാന്തിലുള്ളത്. സ്ത്രീകള്‍ക്ക് പ്രത്യേക താമസ സൗകര്യവുമുണ്ടാകും. 15 ബെഡ്ഡുകളുള്ള അത്യാധുനിക ആശുപത്രിയും വിക്രാന്തിലുണ്ട്.

5

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകളും ഈ ആശുപത്രിയില്‍ വരും. സിടി സ്‌കാനിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മനുഷ്യ വിസര്‍ജം അടക്കം ശുദ്ധജലമാകാനുള്ള സൗകര്യം കപ്പലിലുണ്ട്. നിരവധി തടസ്സങ്ങള്‍ നേരിട്ടാണ് വിക്രാന്ത് ഇന്നത്തെ നിലയിലെത്തിയത്. റഷ്യയില്‍ നിന്ന് ഉരുക്ക് അടക്കം ഇന്ത്യയിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് ഡിആര്‍ഡിഒയുടെ സഹായത്തോടെ കപ്പല്‍ നിര്‍മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചത്. എയര്‍ ഡിഫന്‍സ് സംവിധാനം അടക്കം ഈ കപ്പലിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+