കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതം

Google Oneindia Malayalam News

കൊച്ചി: ഇന്നലെയാണ് തിരുവോണം ബംപര്‍ നറുക്കെടുപ്പ് നടന്നിരുന്നത്. തിരുവനന്തപുരം സ്വദേശിക്കാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചിരിക്കുന്നത്. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം.

Recommended Video

cmsvideo
12 കോടി ലോട്ടറി അടിച്ച കോടീശ്വരന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ | *Kerala

മരട് സ്വദേശിയായ ജയപാലനാണ് ഒന്നാം സമ്മാനം നേടിയത്. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ആ 12 കോടി രൂപ എന്ത് ചെയ്തു എന്ന് പറയുകയാണ് വണ്‍ഇന്ത്യ മലയാളത്തോട്. കൂടാതെ ലോട്ടറി അടിച്ചാല്‍ പെട്ടെന്ന് ആരേയും സഹായിക്കാന്‍ പോകരുത് എന്നും ജയപാലന്‍ പറയുന്നു. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ജയപാലന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

12 കോടി ആദ്യം കിട്ടിയപ്പോഴേക്കും ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തു. ഭാര്യയുടേയും മക്കളുടേയും പേരില്‍. അതിന് ശേഷം മക്കളുമായി ആലോചിച്ചു. ആദ്യത്തെ ടാക്‌സ് അടിച്ചതിന് ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാം എന്നാണ് തീരുമാനിച്ചത്. അപ്പോള്‍ നമുക്ക് വരവ് ചെലവ് മനസിലാക്കാം. എത്രവരുമാനം കിട്ടും എന്നൊക്കെ മനസിലാകും. അതിനിടയില്‍ രണ്ട് സ്ഥലത്ത് ഭൂമി വാങ്ങിച്ചു.

രാഹുല്‍ജീ.. മടങ്ങി വരൂ...; രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പ്രമേയവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍രാഹുല്‍ജീ.. മടങ്ങി വരൂ...; രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പ്രമേയവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

2

ലോട്ടറി അടിച്ചവരോട് പറയാനുള്ളത് പൈസ കിട്ടി കഴിഞ്ഞാല്‍ ആദ്യം രണ്ട് കൊല്ലത്തേക്ക് ആരേയും സഹായിക്കാന്‍ പാടില്ല. നമ്മള്‍ ആദ്യം ജീവിക്കാനുള്ള ഒരു മാര്‍ഗം കണ്ടെത്തുക. 10 പൈസ വരുമാനം വന്ന ശേഷം മറ്റുള്ളവരെ സഹായിക്കുക. ആ വരുമാനത്തില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കുക. അല്ലെങ്കില്‍ അവസാനം ഒന്നുമുണ്ടാകില്ല. അതാണ് ചെയ്യേണ്ടത്.

'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

3

ലോട്ടറി അടിച്ച ശേഷം കാര്‍ വാങ്ങിച്ചിട്ടുണ്ട്. അത് ലോണാണ്. എന്റെ ഓട്ടോറിക്ഷയുടെ ലോണും ഇപ്പോഴും അടക്കുന്നുണ്ട്. ഈ ഓട്ടോറിക്ഷ എടുത്ത് പോയിട്ടാണ് ലോട്ടറി എടുത്തത്. അതുകൊണ്ട് ആ വണ്ടിയുമായി ഇപ്പോഴും ഓടാറുണ്ട്. ഓട്ടോറിക്ഷക്ക് ലോണ്‍ എടുത്തത് മകന്റെ പേരിലാണ്. എനിക്ക് പ്രായമായതിനാല്‍ എന്റെ പേരില്‍ തരാന്‍ പറ്റില്ല എന്ന് പറഞ്ഞു. ഇതിന്റെ കടം ഇപ്പോഴും തീര്‍ത്തിട്ടില്ല.

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

4

ലോട്ടറി അടിച്ച ശേഷം നിരവധി പേര്‍ സഹായത്തിനായി സമീപിച്ചിരുന്നു. നമുക്ക് അങ്ങനെ സഹായിക്കാന്‍ പറ്റില്ല. എന്റെ ആള്‍ക്കാരെല്ലാം വളരെ പാവപ്പെട്ടവരാണ്. അവരെ തന്നെ എനിക്ക് സഹായിക്കാന്‍ പറ്റണില്ല. ഞാനിത് മുഴുവന്‍ അങ്ങോട്ട് കൊടുത്ത് കഴിഞ്ഞാല്‍ എനിക്ക് ലോട്ടറി അടിച്ചെന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. എനിക്ക് ഇനി ഒരു ആനുകൂല്യങ്ങളുമില്ല. ഞാനിപ്പോള്‍ കോടീശ്വരനാണ്.

5

എന്റെ മൂത്ത മോന് ജോലിയൊന്നുമില്ല. ആറ് മാസത്തേക്ക് എംപ്ലോയ്ന്‍മെന്റ് വഴി വാട്ടര്‍ അതോറിറ്റിയില്‍ ജോലി ലഭിച്ചിരുന്നു. ഞാന്‍ പറഞ്ഞു എന്തെങ്കിലും ജോലിക്ക് പോണം. പൈസ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇളയവന്‍ കോഴിക്കോട് എംബിബിഎസിന് പഠിക്കുന്നുണ്ട്. അതും ഈ ലോട്ടറി അടിച്ചതിന് ശേഷം കിട്ടിയതാണ്. ഒരു സിവില്‍ കേസ് ഉണ്ട്. അതാണ് ബുദ്ധിമുട്ടുള്ളത്. വേറെ ബുദ്ധിമുട്ടൊന്നുമില്ല.

6

ആ കേസിന്റെ നമ്പറിലാണ് ഞാന്‍ ലോട്ടറി എടുത്തത്. ഭീഷണിയുള്ളത് കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള ഭീഷണിയാണ്. ലോട്ടറി നറുക്കെടുത്ത് കഴിഞ്ഞ 35-ാം ദിവസം കാശ് വന്നു. ആ കാശ് എല്ലാവരുടേയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റി ഇട്ടു. പിന്നാലെ ലഭിക്കുന്ന പലിശ മ്യൂച്ചല്‍ ഫണ്ടിലിട്ടു.

7

അതിനിടെയിലാണ് ടാക്‌സ് അടക്കേണ്ടി വന്നത്. ഫിക്‌സഡ് ഡെപ്പോസിറ്റില്‍ കാശ് ഉള്ളത് കൊണ്ടാണ് ടാക്‌സ് അടക്കാന്‍ കഴിഞ്ഞ്. ലോട്ടറി അടിച്ചപ്പോള്‍ നേരത്തെ മിണ്ടിയവരൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല. നിനക്ക് വെറുതെ കിട്ടിയ കാശ് അല്ലേ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇങ്ങോട്ട് സഹായം ചോദിച്ച് വരുന്നവരെ സഹായിച്ചിട്ടുണ്ട്. അല്ലാതെ ഇത് നീ വെച്ചോ എന്ന് പറഞ്ഞ് വെറുതെ ആര്‍ക്കും കാശ് കൊടുത്തിട്ടില്ല.

English summary
here is the current life of last year's onam bumper winner Jayapalan an auto driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X